Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലുലുവിൽ ഓസ്‌ട്രേലിയൻ ഭക്ഷ്യോൽപന്ന മേള

lulu-australian-fest ലുലു ഹൈപ്പർ മാർക്കറ്റുകളിലെ ഓസ്‌ട്രേലിയൻ ഭക്ഷ്യോൽപന്ന വിപണന മേള ഖത്തറിലെ ഓസ്‌ട്രേലിയൻ അംബാസിഡർ ഡോ. ആക്‌സെൽ വാബെൻഹോഴ്‌സ്‌റ്റ്‌ ഉദ്‌ഘാടനം ചെയ്യുന്നു.

ദോഹ ∙ ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഓസ്‌ട്രേലിയൻ ഭക്ഷ്യോൽപന്ന വിപണന മേള തുടങ്ങി. അൽ മെസീലയിലെ ലുലു മാളിൽ ഖത്തറിലെ ഓസ്‌ട്രേലിയൻ അംബാസിഡർ ഡോ. ആക്‌സെൽ വാബെൻഹോഴ്‌സ്‌റ്റ്‌ ഉദ്‌ഘാടനം നിർവഹിച്ചു. ലുലു ഹൈപ്പർമാർക്കറ്റ്‌സ്‌ ഡയറക്‌ടർ മുഹമ്മദ്‌ അൽതാഫ്‌ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

സംഗീതമേള, തൽസമയ പാചകമൽസരങ്ങൾ എന്നിവയും ഉദ്‌ഘാടനത്തോട് അനുബന്ധിച്ച്‌ അരങ്ങേറി. ഓസ്‌ട്രേലിയൻ ഇറച്ചി, മുട്ട, പാൽ, ഒലീവ്‌, കേക്ക്‌, ബ്രഡ്‌, തേൻ, പഴങ്ങൾ, പച്ചക്കറികൾ, ഗ്രോസറി ഉൽപന്നങ്ങൾ, ഓസീസ്‌ ബർഗറുകൾ തുടങ്ങിയവ 13 വരെ നീളുന്ന വിപണനമേളയിൽ ലുലുവിലെ എല്ലാ ഷോറൂമുകളിലും ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.