Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാലിയാർ സ്‌പോർട്‌സ്‌ ഫെസ്‌റ്റ്‌: ഒരുക്കങ്ങൾ പൂർണം

chaliar-doha ചാലിയാർ സ്‌പോർട്‌സ്‌ ഫെസ്‌റ്റ് മുഖ്യാതിഥി മജിസിയ ബാനുവും ചാലിയാർ ദോഹ ഭാരവാഹികളും വാർത്താ സമ്മേളനത്തിൽ.

ദോഹ ∙ ദേശീയ കായിക ദിനമായ നാളെ ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന സ്‌പോർട്‌സ്‌ ഫെസ്‌റ്റ്‌ ലോക പവർ ലിഫ്‌റ്റിങ്‌ ചാംപ്യൻ മജിസിയ ബാനു ഉദ്‌ഘാടനം ചെയ്യും. ഖത്തറിലെ ഇന്ത്യൻ സ്‌ഥാനപതി പി. കുമരൻ, ഇന്ത്യൻ സ്‌പോർട്‌സ്‌ സെന്റർ (ഐഎസ്‌സി), ഐസിസി, ഐസിബിഎഫ്‌, ഐബിപിഎൻ ഭാരവാഹികളും പങ്കെടുക്കും.

രാവിലെ 7 മുതൽ വക്ര സ്‌പോർട്‌സ്‌ ക്ലബിലാണ്‌ പരിപാടി.ചാലിയാറിന്റെ തീരത്തുള്ള 25 പഞ്ചായത്തുകളിലെ പ്രവാസികൾക്കായുള്ള സ്‌പോർട്‌സ്‌, ഗെയിംസ്‌, അത്‌ലറ്റിക്‌സ്‌ മൽസരങ്ങൾ വക്ര സ്‌പോർട്‌സ്‌ ക്ലബിൽ നടക്കും. ഫുട്‌ബോൾ, വടംവലി മൽസരങ്ങളും ഇതിനൊപ്പം നടക്കും. 490 കായിക താരങ്ങളാണ്‌ വിവിധ മൽസരങ്ങൾക്കു റജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. സ്‌ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമായി വ്യത്യസ്‌ത മൽസരങ്ങൾ ഉണ്ടാവും.

വക്ര പേൾ സിഗ്നലിനു സമീപത്തുനിന്ന്‌ 3000ൽ ഏറെ ആളുകൾ പങ്കെടുക്കുന്ന മാർച്ച്‌ പാസ്‌റ്റ്‌ രാവിലെ 7.30ന്‌ ആരംഭിക്കും. മാർച്ച്‌ പാസ്‌റ്റിൽ ഏറ്റവും മികച്ച പഞ്ചായത്തിനും ഓവറോൾ ചാംപ്യൻഷിപ്‌ ലഭിക്കുന്ന പഞ്ചായത്തിനും അത്‌ലറ്റിക്‌സ്‌, സ്‌പോർട്‌സ്‌, ഗെയിംസ്‌ മൽസര വിജയികൾക്കും ട്രോഫികൾ സമ്മാനിക്കും.

വാർത്താസമ്മേളനത്തിൽ ചാലിയാർ ദോഹ മുഖ്യരക്ഷാധികാരി ഷൗക്കത്തലി, പ്രസിഡന്റ്‌ വി.സി. മഷ്‌ഹൂദ്‌, ജന.സെക്രട്ടറി അബ്‌ദുൽ ലത്തീഫ്‌, ട്രഷറർ സിദ്ധിഖ്‌ വാഴക്കാട്‌, വൈസ്‌ പ്രസിഡന്റ്‌ കേശവദാസ്‌ നിമ്പൂർ, വനിതാവിഭാഗം ഭാരവാഹികളായ മുനീറ ബഷീർ, ശാലീന രാജേഷ്‌, ചാലിയാർ സ്‌പോർട്‌സ്‌ ഫെസ്‌റ്റ്‌ രക്ഷാധികാരി ഷറഫ്‌ പി ഹമീദ്‌, സി. അബ്‌ദുൽ ജലീൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.