Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒളിംപ്യൻ റഹ്മാൻ ഫുട്ബോൾ: എഫ്സി കൊച്ചിൻ ജേതാക്കൾ

olympian-rahman-football ഒളിംപ്യൻ റഹ്മാൻ സ്മാരക ഫുട്ബോൾ ജേതാക്കളായ എഫ്സി കൊച്ചിൻ ടീം കപ്പുമായി.

ദോഹ ∙ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ (കെപിഎക്യു) സംഘടിപ്പിച്ച ഒളിംപ്യൻ റഹ്മാൻ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എഫ്സി കൊച്ചിൻ ജേതാക്കളായി. ഫൈനലിൽ ഷവർമ കിങ് എഫ്സിയെ പരാജയപ്പെത്തി (5–2). നാലു ഗോൾ നേടിയ റോഷനാണു ടീമിന്റെ വിജയശിൽപി. മികച്ച കളിക്കാരനായി അൽഫാസ് (ബിഎഫ്കെ കാസർകോട്), ഗോൾ കീപ്പറായി ജാക്‌ലിൻ ജേക്കബ് (ഫ്രൈഡേ എഫ്‌സി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ഒൻപതു ഗോൾ നേടിയ എഫ്സി കൊച്ചിന്റെ റോഷൻ ടൂർണമെന്റ് ടോപ് സ്കോററായി. വിജയികൾക്ക് ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഇമാമി ഫെയർ ആൻഡ് ഹാൻസം കൺ‍ട്രി മാനേജർ ബസന്ത്, അൽ അനീസ് മാർക്കറ്റിങ് മാനേജർ ഷാനിബ്, വി സെർവ് മാനേജിങ് ഡയറക്ടർ ജെന്നി ആന്റണി എന്നിവർ സമ്മാനങ്ങൾ നൽകി. സമാപന ചടങ്ങിൽ കെപിഎക്യു ആക്ടിങ് പ്രസിഡന്റ് പി.കെ. അബ്ദുൽറഹീം അധ്യക്ഷത വഹിച്ചു.

കിയ പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഐഎസ്‌സി എംസി അംഗം സഫീർ, ഖ്വിഫ് സെക്രട്ടറി ഹൈദർ അലി, അൽ അബീർ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ നീൽ, ഫെസ്റ്റിവൽ ലിമോസിൻ എംഡി ഷാഹിദ്, കെപിഎക്യു സെക്രട്ടറി രവി പുതുക്കുടി, കായിക വിഭാഗം കൺവീനർ ജെ.എം. ഷൗക്കത്ത് പ്രസംഗിച്ചു. അൽസദ്ദ് ക്ലബിലെ അണ്ടർ 12 ടീം അംഗം ജെറോൺ ജെന്നി, അൽ അഹ്‌ലി ക്ലബിന്റെ അണ്ടർ 13 ടീം അംഗം ഷഹദ് ഷെജി എന്നിവരെ അനുമോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.