Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദോഹ മാരത്തണിൽ കെനിയൻ കരുത്ത്

marathon ഉറീഡൂ ദോഹ മാരത്തണിൽ പങ്കെടുക്കുന്ന കുട്ടികൾ സ്റ്റാർട്ടിങ് പോയിന്റിൽ അണിനിരന്നപ്പോൾ.

ദോഹ ∙ ഉറീഡൂ ദോഹ മാരത്തണിൽ ചാംപ്യൻമാരായി കെനിയൻ താരങ്ങൾ. പുരുഷ വിഭാഗത്തിൽ കോളിൻസ് കിപ്റ്റാറസ് ചെബ്‌ലിയും(2:24:27) വനിത വിഭാഗത്തിൽ നാൻസി ജോആൻ റോട്ടിക്കും(2:43:29) ജേതാക്കളായി. പുരുഷ വിഭാഗം ഫുൾ മാരത്തണിൽ(42 കിമീ) ഡേവിഡ് റുട്ടോഹ്, തിമോത്തി കിപ്റോപ് കെമീ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗം ഫുൾ മാരത്തണിൽ കരോലിൻ ഡ്ര്യൂ, പെരിൻ ഫെയ്ജസ് എന്നിവർക്കാണു രണ്ടും മൂന്നും സ്ഥാനങ്ങൾ.

ഇന്ത്യക്കാരുൾപ്പെടെ 4000ലേറെ പേരാണ് ഉറീഡൂ ദോഹ മാരത്തണിൽ പങ്കാളികളായി. പുരുഷ വിഭാഗം ഹാഫ് മാരത്തണിൽ(21 കിമീ) ബെനാർഡ് കൊരിർ, ഖാദർ യൂസഫ്, അബ്ദുർറഹീം ഗായൂർ എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. വനിത വിഭാഗം ഹാഫ് മാരത്തണിൽ നോറാ ചെബെത്ത്, ഷീല ജെപ്കോസ്ഗി ചെസാങ്, ലിലി സാദ് എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയത്. പുരുഷ വിഭാഗം 10 കിമീ മാരത്തണിൽ ബബ്കർ അബ്ദോ കൗദി, മുഹ്‌യുദ്ദീൻ ഇസ്മയിൽ, റഷീദ് ബൗദല്ല എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. വനിത വിഭാഗം 10 കിമീ മാരത്തണിൽ ഐലിഷ് മക്‌ലോഗൻ, സിനെബ് കരാം, വലേറിയ ഫ്രീൻഡ് എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.