Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാന നിരക്കിൽ വൻ കുറവ്; 6400 രൂപയ്ക്ക് തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് യാത്ര ചെയ്യാം

155439315 representative image

ദോഹ ∙ യാത്രാ തിരക്കു കുറഞ്ഞതോടെ ഗൾഫിലേക്കുള്ള വിമാന നിരക്കിൽ വൻ കുറവ്. ഈ മാസാവസാനം തിരുവനന്തപുരത്തു നിന്ന് ദോഹയിലേക്ക് യാത്ര ചെയ്യാൻ ഇൻഡിഗോ എയർലൈനിൽ 6400 രൂപ മുടക്കിയാൽ മതി. മാസാവസാനം കോഴിക്കോട്– ദോഹ നിരക്ക് 7200 രൂപയിലേക്കും, കൊച്ചി– ദോഹ നിരക്ക് 7100 രൂപയിലേക്കും കുറഞ്ഞു.

ക്രിസ്മസ്, പുതുവർഷ അവധിക്കു ശേഷം യാത്രാ തിരക്കു കുറഞ്ഞതാണു നിരക്കു ഗണ്യമായി കുറയാൻ കാരണം. ക്രിസ്മസ് അവധിക്കാലത്ത് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രാ നിരക്ക് ഇരട്ടിയിലേറെയായി ഉയർന്നിരുന്നു. ഇതിനു ശേഷം യാത്രാ തിരക്ക് ഗണ്യമായി കുറഞ്ഞു. ഇതോടെയാണു ഗൾഫിലേക്കുള്ള യാത്രാ നിരക്കും കുറഞ്ഞത്.

യാത്രക്കാരെ ലക്ഷ്യമിട്ടു എയർലൈനുകൾ കൂടുതൽ ഓഫറുകളും പ്രഖ്യാപിപ്പിക്കുന്നുണ്ട്. ദോഹയിൽ നിന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിലേക്കുള്ള യാത്രയിൽ 40 കിലോ ബാഗേജ് ഓഫർ ജെറ്റ് എയർവെയ്സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലേക്ക് നേരിട്ടുള്ള സർവീസുകൾ ജെറ്റ് അവസാനിപ്പിച്ചെങ്കിലും ന്യൂഡൽഹി, മുംബൈ വഴി യാത്ര ചെയ്യുന്നവർക്ക് ഇതു പ്രയോജനം ചെയ്യും.

ഫെബ്രുവരി, മാർച്ച് മാസങ്ങളിലും നിരക്ക് താരതമ്യേന കുറഞ്ഞു നിൽക്കും. നാട്ടിൽ വേനലവധി ആരംഭിക്കുന്നതോടെ നിരക്ക് വീണ്ടും ഉയരും. ഗൾഫിലെ സ്കൂളുകൾ അടയ്ക്കുന്ന സമയമാകുമ്പോഴേക്കു യാത്രാ നിരക്ക് വിമാനം വിട്ട് റോക്കറ്റാകും. അതുകൊണ്ടു മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യാൻ കഴിയുന്നവർക്ക് ടിക്കറ്റുകൾ ഇപ്പോൾ തന്നെ എടുത്തു വയ്ക്കുന്നതാണു നല്ലത്.

ജനുവരി 31ലെ നിരക്കുകൾ (നിരക്ക് രൂപയിൽ)

കോഴിക്കോട്– ദോഹ: 7237

ദോഹ– കോഴിക്കോട്: 7899

കൊച്ചി– ദോഹ: 7198

ദോഹ– കൊച്ചി: 7449

തിരുവനന്തപുരം– ദോഹ: 6400

ദോഹ– തിരുവനന്തപുരം: 7599

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.