Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഖ് അനുസ്മരണ സമ്മേളനം ഇന്ന്

ദോഹ ∙ ചാലിയാർ സമര നായകനും പരിസ്ഥിതി പ്രവർത്തകനുമായ കെ.എ. റഹ്മാന്റെ ചരമദിനമായ ഇന്ന് വാഖ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12.30നു സ്കിൽസ് ഡവലപ്മെന്റ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ മാധ്യമപ്രവർത്തകൻ പി.കെ. നിയാസ് അനുസ്മരണ പ്രഭാഷണം നടത്തും. ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡന്റ് കെ. മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്യും.

എംഎൻകെ ഗ്രൂപ്പ് മാനേജിങ് പാർട്നർ രാജേഷ് മേനോൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് നിലാങ്ഷുഡേ, അബ്ദുൽ അസീസ് വള്ളിൽ തുടങ്ങിയവർ പങ്കെടുക്കും. അനുസ്മരണ സമ്മേളനത്തിനു ശേഷം വാഖ് വാർഷിക ജനറൽ ബോഡി യോഗവും നടക്കുമെന്ന് പ്രസിഡന്റ് സിദ്ദീഖ് വാഴക്കാട്, ജനറൽ സെക്രട്ടറി ടി.പി. അക്ബർ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.