Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ– യുഎസ്‌ ഉന്നതതല ചർച്ച: നയതന്ത്ര ബന്ധം ദൃഢമാക്കും

ദോഹ ∙ ദോഹയിൽ ഞായറാഴ്‌ച നടക്കുന്ന ഖത്തർ-യുഎസ്‌ രണ്ടാം ഉന്നതതല നയതന്ത്ര ചർച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും സഹകരണം കൂടുതൽ മേഖലകളിലേക്ക്‌ വികസിപ്പിക്കാനും സഹായിക്കുമെന്ന്‌ വിദേശകാര്യമന്ത്രാലയം. ഖത്തർ ഉപപ്രധാനമന്ത്രി കൂടിയായ വിദേശകാര്യമന്ത്രി ഷെയ്‌ഖ്‌ മുഹമ്മദ്‌ അബ്‌ദുൽ റഹ്‌മാൻ അൽതാനിയുടെയും യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മൈക്‌ പോംപെയോയുടെയും അധ്യക്ഷതയിലാണ്‌ ചർച്ച നടക്കുക. ഇരു സർക്കാരുകളുടെയും ഉന്നത ഉദ്യോഗസ്‌ഥർ ചർച്ചകളിൽ പങ്കാളികളാകും.

രാഷ്‌ട്രീയ, സാമ്പത്തിക, പ്രതിരോധ, സാംസ്‌കാരിക വിഷയങ്ങൾ ചർച്ചയാകുമെന്ന്‌ വിദേശകാര്യമന്ത്രാലയ വക്‌താവ്‌ ലുൽവ അൽ ഖദീർ പറഞ്ഞു. 2018 ജനുവരിയിൽ യുഎസിലായിരുന്നു ഒന്നാം ഉന്നതതല നയതന്ത്ര ചർച്ച. വ്യാപാര, നിക്ഷേപ, ഊർജ, സാങ്കേതിക, കായിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ സഹകരണം ശക്‌തമാക്കുന്നതിന്‌ ആദ്യ ചർച്ചയിൽ ഒട്ടേറെ ധാരണാപത്രങ്ങൾ ഒപ്പുവച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.