Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വർഷം സന്ദർശിക്കേണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ

qatar-city

ദോഹ ∙ ഈ വർഷം സന്ദർശിക്കേണ്ട 52 രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും. ന്യൂയോർക്ക് ടൈംസ് പുറത്തിറക്കിയ പട്ടികയിലാണ് ഖത്തർ ഉൾപ്പെട്ടത്. രാജ്യാന്തര വാസ്തുവിദ്യ വിസ്മയങ്ങളുടെ കേന്ദ്രമായി മാറുകയാണു ദോഹയെന്ന് ടൈംസിലെ ലേഖനത്തിൽ പറയുന്നു. 2018ൽ തുറന്ന റെം കൂൽഹാസ് രൂപകൽ‍പന ചെയ്ത ഖത്തർ നാഷനൽ ലൈബ്രറി, ഴാൻ ന്യൂസെൽ രൂപകൽപന ചെയ്ത ദേശീയ മ്യൂസിയം എന്നിവ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു.

ലോകകപ്പ് ഫുട്ബോളിനായി ഒരുങ്ങുന്ന സ്റ്റേഡിയങ്ങളും ഏറെ ശ്രദ്ധേയമാണ്. വാസ്തുവിദ്യ മേഖലയിലെ രാജ്യാന്തര പുരസ്കാരമായ പ്രിറ്റ്സ്കർ പുരസ്കാരം നേടിയ അന്തരിച്ച സഹ ഹദീദ്, നോർമൻ ഫോസ്റ്റർ എന്നിവർ രൂപകൽപന ചെയ്ത സ്റ്റേഡിയങ്ങൾ നിർമാണ ഘട്ടത്തിലാണ്. ഇന്ത്യയിൽ നിന്ന് പൈതൃക നഗരമായ ഹംപിയാണു പട്ടികയിലുള്ളത്. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച നഗരമായ ഹംപിയിലേക്കുള്ള യാത്ര വിദേശ വിനോദ സഞ്ചാരികൾക്കു പ്രയാസമായിരുന്നു. പക്ഷേ, അടുത്തിടെ ബെംഗളൂരുവിൽ നിന്നും ഹൈദരാബാദിൽ നിന്നും ബെള്ളാരിയിലേക്ക് വിമാന സർവീസ് ആരംഭിച്ചതോടെ ഹംപിയിലേക്കുള്ള യാത്ര എളുപ്പമായിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.