Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കൊടാക്ക’ പുതുവർഷാഘോഷം

Kodaka കൊടാക്ക പുതുവർഷാഘോഷത്തിൽ മുഖ്യാതിഥി കണ്ണൂർ വിമാനത്താവള കമ്പനി ഡയറക്ടർ ഹസ്സൻകുഞ്ഞിയെ ജോപ്പച്ചൻ തെക്കേക്കുറ്റ് ആദരിക്കുന്നു.

ദോഹ ∙ കോട്ടയം നിവാസികളുടെ ഖത്തറിലെ പ്രവാസി കൂട്ടായ്മയായ കോട്ടയം ഡിസ്ട്രിക്റ്റ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ(കൊടാക്ക) പുതുവർഷാഘോഷം ‘പൊൻപുലരി-2019’ സംഘടിപ്പിച്ചു. പ്രസിഡന്റ് ജയിംസ് ജോർജ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി കണ്ണൂർ വിമാനത്താവള കമ്പനി ഡയറക്ടർ ഹസ്സൻകുഞ്ഞിയെ കൊടാക്ക ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കേക്കുറ്റ് പൊന്നാട അണിയിച്ച് ആദരിച്ചു. എ.പി. മണികണ്ഠൻ, പി.എൻ. ബാബുരാജൻ, കൊടാക്ക രക്ഷാധികാരി അബ്ദുൽ റസാഖ്, ജനറൽ സെക്രട്ടറി മുഹമ്മദ് സിയാദ്, ട്രഷറർ ഷിബു മാർക്കോസ് പ്രസംഗിച്ചു. ചെണ്ടമേളം, സിനിമാറ്റിക് ഡാൻസ്, നാടൻ പാട്ടുകൾ, നാടോടിനൃത്തം, ഒപ്പന തുടങ്ങിയ കലാപരിപാടികൾ നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.