Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ– യുഎസ് ചർച്ച 13ന്

ദോഹ ∙ തന്ത്രപ്രധാന വിഷയങ്ങളെ കുറിച്ചുള്ള ഖത്തർ– യുഎസ് ചർച്ച 13നു ദോഹയിൽ നടക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ചർച്ചകളിൽ പങ്കെടുക്കാനായി ഖത്തറിലെത്തുന്നുണ്ട്.  ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഉതകുന്ന തരത്തിൽ തന്ത്രപ്രധാന മേഖലകളിലെ സഹകരണമാണു ചർച്ചകളുടെ പ്രധാന ലക്ഷ്യം. മന്ത്രിമാരുൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘമാണു ഖത്തറിനെ പ്രതിനിധീകരിച്ചു ചർച്ചകളിൽ പങ്കെടുക്കുക.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാമ്പത്തികം, സുരക്ഷ, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങി വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം ശക്തമാക്കാൻ വാഷിങ്ടനിൽ നടന്ന പ്രഥമ ചർച്ചകളിൽ തീരുമാനിച്ചിരുന്നു. യുഎസിൽ വിവിധ മേഖലകളിലായി വൻതോതിൽ നിക്ഷേപമാണു ഖത്തർ നടത്തുന്നത്. യുഎസ് വിമാന കമ്പനിയായ ബോയിങ്ങിൽ നിന്നു വിമാനങ്ങൾ വാങ്ങുന്നതിന് വൻ കരാറിലാണു ഖത്തർ എയർവേയ്സ് ഏർപ്പെട്ടിട്ടുള്ളത്.

നിർണായകമായ ഒട്ടേറെ വിഷയങ്ങളിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ കരാറുകളും ധാരണാപത്രങ്ങളും ഒപ്പു വയ്ക്കുന്നതിലേക്കു ചർച്ചകൾ നയിക്കുമെന്നു പ്രതീക്ഷിക്കുന്നു. 2015–20 വർഷ കാലയളവിൽ 4500 കോടി ഡോളറിന്റെ നിക്ഷേപമാണു ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി യുഎസിൽ നടത്താൻ ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഖത്തർ– യുഎസ് വ്യാപാരം ഇരട്ടിയാവുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.