Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെറ്റ് വർക്ക് ഓപ്പറേഷൻസ് സെന്റർ ഉദ്ഘാടനം

qnbn ക്യുഎൻബിഎന്നിന്റെ നെറ്റ് വർക്ക് ഓപ്പറേഷൻസ് സെന്റർ ഉദ്ഘാടനം ചെയ്ത ശേഷം സൗകര്യങ്ങൾ വിലയിരുത്തുന്ന ഗതാഗത, വാർത്താ വിനിമയ മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി.

ദോഹ ∙ സർക്കാർ ഉടമസ്ഥതയിലുള്ള ഖത്തർ നാഷനൽ ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് (ക്യുഎൻബിഎൻ) നെറ്റ് വർക്ക് ഓപ്പറേഷൻസ് സെന്റർ (എൻഒസി) തുറന്നു. ഗതാഗത, വാർത്താ വിനിമയ മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി ഉദ്ഘാടനം ചെയ്തു. ക്യുഎൻബിഎന്നിന്റെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലകൾ നിരീക്ഷിക്കുകയും തടസ്സമില്ലാത്ത അതിവേഗ ഇന്റർനെറ്റ് സേവനം ഉറപ്പുവരുത്തുകയും ചെയ്യുകയെന്നതാണു നെറ്റ് വർക്ക് ഓപ്പറേഷൻസ് സെന്ററിന്റെ ദൗത്യം. ശൃംഖലയിൽ എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ ഉടനടി പരിഹരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. 3000 കിമീലേറെ ദൈർഘ്യമുള്ള ഒപ്റ്റിക്കൽ ഫൈബർ ശൃംഖല ക്യുഎൻബിഎൻ സ്ഥാപിച്ചിട്ടുണ്ടെന്നു മന്ത്രി ജാസിം ബിൻ സെയ്ഫ് അല് സുലൈത്തി പറഞ്ഞു.

മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സുരക്ഷ ഏജൻസികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിച്ചാണു ക്യുഎൻബിഎൻ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിച്ചിട്ടുള്ളത്. ഖത്തർ സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി സമഗ്രമായ ടെലികമ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ ഉറപ്പു വരുത്തുന്നതിനായി ആണ് എൻഒസി തുറന്നതെന്നു മന്ത്രി പറഞ്ഞു. രാജ്യത്തെ മൊത്തം വിസ്തൃതിയുടെ 95% ഭാഗത്തും, ജനവാസമുള്ള സ്ഥലങ്ങളിൽ 100% ഭാഗത്തും ഒപ്റ്റിക്കൽ ഫൈബർ സേവനങ്ങൾ ഇപ്പോൾ ലഭ്യമാകും. കമ്പനികൾക്ക് ആവശ്യമെങ്കിൽ 48 മണിക്കൂറിനുള്ളിൽ കെട്ടിടങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ സേവനങ്ങൾ ലഭ്യമാക്കാനും ഇതുവഴി സാധിക്കും. ടെലികമ്മ്യൂണിക്കേഷൻ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കാര്യത്തിൽ മറ്റു രാജ്യങ്ങൾക്കു മാതൃകയാണു ഖത്തറെന്നു മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.