Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലേഷ്യയിൽ അമീറിന് ഊഷ്മള സ്വീകരണം

amir-malyasia മലേഷ്യൻ സന്ദർശനത്തിനെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ ക്വാലലംപുർ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.

ദോഹ ∙ മലേഷ്യൻ സന്ദർശനത്തിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ക്വാലലംപൂരിലെത്തി. രാജ്യാന്തര വിമാനത്താവളത്തിൽ മലേഷ്യ വിദേശകാര്യ മന്ത്രി സെയ്ഫുദ്ദീൻ അബ്ദുല്ല, മലേഷ്യയിലെ ഖത്തർ സ്ഥാനപതി ഫഹദ് മുഹമ്മദ് കാഫൂദ് എന്നിവർ ചേർന്ന് അമീറിനെ സ്വീകരിച്ചു. മലേഷ്യൻ പ്രധാനമന്ത്രി ഡോ. മഹാതീർ മുഹമ്മദുമായി അമീർ ഇന്ന് കൂടിക്കാഴ്ച നടത്തും.

അമീറും മഹാതീർ മുഹമ്മദും തമ്മിൽ നടത്തുന്ന ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. മേയിലാണ് മഹാതീർ മുഹമ്മദ് മലേഷ്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഐക്യരാഷ്ട്ര സംഘടനയുമായി സഹകരിച്ച് ഏർപ്പെടുത്തിയ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി രാജ്യാന്തര ആന്റി കറപ്ഷൻ എക്സലൻസ് പുരസ്‌കാരങ്ങൾ നാളെ പുത്രജയയിൽ നടക്കുന്ന ചടങ്ങിൽ അമീർ സമ്മാനിക്കും.

ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കാനുള്ള മികച്ച അവസരമാണ് ഖത്തർ അമീറിന്റെ സന്ദർശനമെന്നു മലേഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. രാജ്യാന്തര വിഷയങ്ങളുൾപ്പെടെ ഇരുവരും നടത്തുന്ന കൂടിക്കാഴ്ചയിൽ ചർച്ചയാവും. അമീറിനെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘവും കൂടിക്കാഴ്ചകളിൽ പങ്കാളികളാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.