Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിവിന്റെ ഖനിക്ക് ഒന്നാം പിറന്നാൾ

qnl ഖത്തർ നാഷനൽ ലൈബ്രറി ഒന്നാം വാർഷികം ആഘോഷിച്ചപ്പോൾ.

ദോഹ ∙ ഖത്തറിൽ വായനയുടെ വസന്തത്തിന് ഒന്നാം പിറന്നാൾ. എജ്യുക്കേഷൻ സിറ്റിയിലെ ഖത്തർ നാഷനൽ ലൈബ്രറി പുതിയ കെട്ടിടത്തിൽ ഒന്നാം വാർഷികം ആഘോഷിച്ചു. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലായി പത്തു ലക്ഷത്തിലേറെ പുസ്തകങ്ങളാണ് നാഷനൽ ലൈബ്രറിയിൽ വായനക്കാർക്കായി ലഭ്യമായിട്ടുള്ളത്. ഇതിനകം മൂന്നു ലക്ഷത്തിലേറെപ്പേർ ലൈബ്രറി സന്ദർശിച്ചു.

അഞ്ചു ലക്ഷത്തിലേറെ പുസ്തകങ്ങളാണു വായനക്കാർ ലൈബ്രറിയിൽനിന്നെടുത്തത്. ഖത്തറിൽ റസി‍ഡൻസ് പെർമിറ്റുള്ള ആർക്കും ലൈബ്രറിയിൽ അംഗത്വമെടുക്കാം; ലൈബ്രറിയിൽ പോയി പുസ്തകം വായിക്കാം; പുസ്തകമെടുത്തു വീട്ടിൽ കൊണ്ടു പോകാം. ഓൺലൈനായി ഡിജിറ്റൽ ലൈബ്രറി 24 മണിക്കൂർ നേരവും പ്രയോജനപ്പെടുത്താം. അഞ്ചു ലക്ഷത്തോളം ഇ–പുസ്തകങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, ദിനപത്രങ്ങൾ, വായിക്കാനുള്ള മറ്റു കാര്യങ്ങൾ എന്നിവയെല്ലാം ഡിജിറ്റൽ ലൈബ്രറിയിൽ ലഭ്യമാകും.

അംഗത്വമെടുക്കാൻ

www.qnl.qa എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. അംഗമാകാം എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഓൺലൈൻ റജിസ്ട്രേഷൻ ഫോം കാണാം. അതു പൂരിപ്പിക്കുക. ഖത്തരി ഐഡി / റസിഡൻസ് പെർമിറ്റിന്റെ ഇരുവശവും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. നിങ്ങളുടെ റജിസ്റ്റർ ചെയ്ത മെയിൽ ഐഡിയിലേക്കു ബാർകോഡും പിൻ നമ്പറും ലഭിക്കും. നിങ്ങളുടെ അംഗത്വ കാർഡ് ലഭിക്കാൻ ലൈബ്രറിയിലെ യൂസർ സർവീസസ് ഡെസ്കിൽ നേരിട്ടു സന്ദർശിക്കുക. ഖത്തരി ഐഡി / റസിഡൻസ് പെർമിറ്റ് കൈവശം കരുതണം. 17 വയസ്സിനു താഴെയുള്ളവരാണെങ്കിൽ മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ സമ്മതപത്രംകൂടി നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.