Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ വീസ: ആദ്യ കേന്ദ്രം കൊളംബോയിൽ ഇന്ന് തുറക്കും ;കൊച്ചിയിൽ അടുത്തമാസം

Visa

ദോഹ ∙ ഖത്തറിലേക്കുള്ള വീസ നടപടിക്രമങ്ങൾ വിദേശത്തു തന്നെ പൂർത്തിയാക്കുന്നതിനുള്ള ആദ്യ ‘ഖത്തർ വീസ സേവന കേന്ദ്രം’ ഇന്ന് ശ്രീലങ്കയിലെ കൊളംബോയിൽ പ്രവർത്തനമാരംഭിക്കും. ഇന്ത്യയിൽ കൊച്ചിയുൾപ്പെടെ ഏഴു കേന്ദ്രങ്ങളിൽ നവംബർ അവസാനം വീസ സേവന കേന്ദ്രങ്ങൾ ആരംഭിക്കും.

ശ്രീലങ്കയും ഇന്ത്യയും ഉൾപ്പെടെ എട്ടു രാജ്യങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സിലെ റിക്രൂട്മെന്റ് സപ്പോർട്ട് സർവീസസ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണു വീസ സേവന കേന്ദ്രം പ്രവർത്തിക്കുക.

മെഡിക്കൽ പരിശോധന, വിരലടയാളമുൾപ്പെടെയുള്ള ബയോമെട്രിക് വിവര ശേഖരണം, തൊഴിൽ കരാർ ഒപ്പിടൽ എന്നിവയ്ക്കായി ചുമതലപ്പെടുത്തിയ കമ്പനിയുടെ സഹകരണത്തോടെയാണു കേന്ദ്രങ്ങൾ പ്രവർത്തിക്കുക. തൊഴിൽ വീസയിൽ ഖത്തറിലേക്ക് എത്തുന്നവർക്ക് എല്ലാ നടപടികളും സ്വദേശത്തുവച്ചു തന്നെ പൂർത്തിയാക്കാൻ വീസ ഇതിലൂടെ സാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.