Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൽ വാബ്‌ ഹെൽത്ത് സെന്റർ 16ന് തുറക്കും

alwab-health-center

ദോഹ ∙ അൽ വാബ്‌ പ്രാഥമികാരോഗ്യ സംരക്ഷണ കേന്ദ്രം ഞായറാഴ്‌ച രോഗികൾക്കായി തുറന്നുകൊടുക്കും. പ്രാഥമികാരോഗ്യ സംരക്ഷണ കോർപറേഷൻ (പിഎച്ച്‌സിസി) ട്വിറ്ററിലാണ്‌ ഇക്കാര്യം അറിയച്ചത്‌. 10,000 ചതുരശ്രമീറ്ററാണ്‌ അൽ വാബ്‌ പിഎച്ച്‌സിയുടെ വിസ്‌തൃതി. 28 ക്ലിനിക്കുകളാണ്‌ അൽ വാബിൽ ഉണ്ടാവുക.

അടിയന്തര സേവനകേന്ദ്രം, ഫാമിലി മെഡിസിൻ, ഡെന്റൽ, റേഡിയോളജി, ലാബ്‌ സൗകര്യങ്ങളും ഫാർമസിയും ഇവിടെയുണ്ടാകും. പരിശോധനാ സൗകര്യമുള്ള 28 മുറികളാണ്‌ ഇവിടെയുള്ളത്‌. ഇതിൽ എട്ടെണ്ണം ദന്തരോഗ പരിശോധനയ്‌ക്കുള്ളതാണ്‌. ആകെ നാലു നിലകളുള്ള കെട്ടിടത്തിന്റെ രണ്ടു നിലകളും ഭൂനിരപ്പിനു താഴെയാണ്‌. മുകൾ നിലകളിലാണ്‌ ക്ലിനിക്കുകളും അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫിസുകളും ലാബുകളും ഫാർമസിയും പ്രവർത്തിക്കുക. ഭൂഗർഭനിലകൾ വാഹന പാർക്കിങ്ങിനാണ്‌ ഉപയോഗിക്കുക. 407 വാഹനങ്ങൾക്കാണ്‌ ഇവിടെ പാർക്കിങ്‌ സൗകര്യമുള്ളത്‌.

ഖത്തർ സർവകലാശാലയ്‌ക്കു സമീപം 23,000 ചതുരശ്രമീറ്റർ വിസ്‌തൃതിയുള്ള അൽ ജമാ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്‌. 15 കോടി റിയാലാണ്‌ നിർമാണച്ചെലവ്‌. ഇവിടെയും 28 ക്ലിനിക്കുകളാണ്‌ ഉണ്ടാവുക. 500 കാറുകൾ പാർക്ക്‌ ചെയ്യാനുമാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.