Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിലാടെക് വഴി പത്തുലക്ഷം പേർക്ക് തൊഴിൽ നൽകി

job-openings

ദോഹ ∙ സർക്കാർ, സർക്കാർ ഇതര, പങ്കാളികളുടെ സഹായത്തോടെ പതിനാറിലേറെ രാജ്യങ്ങളിലായി പത്തു ലക്ഷം യുവാക്കൾക്കു തൊഴിൽ നൽകാൻ കഴിഞ്ഞെന്നു സിലാടെക്. യുവാക്കളുടെ ഭാവിയെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഷെയ്ഖ് മോസ ബിൻത് നാസറിന്റെ ആശയ പ്രകാരമാണു 2008ലാണു സിലാടെകിനു രൂപം നൽകിയത്.

അറബ് യുവാക്കളെ തൊഴിൽ, സംരംഭക പദ്ധതികളുമായി അടുപ്പിക്കുകയെന്നതാണു സിലാടെകിന്റെ ലക്ഷ്യം. സർക്കാർ, സർക്കാർ ഇതര പങ്കാളികളുമായി വളരെയധികം സഹകരിച്ചാണു സിലാടെക് പ്രവർത്തിക്കുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ അൽ ഇമാദി പറഞ്ഞു. യുവാക്കൾക്കായി ഒട്ടേറെ നൂതന തൊഴിൽ സംരംഭങ്ങളാണു സിലാടെക് ആവിഷ്ക്കരിച്ചത്.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്വയം തൊഴിൽ കണ്ടെത്താൻ സിലാടെക് യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അടുത്ത വർഷം പുതിയൊരു പ്ലാറ്റ്ഫോം അവതരിപ്പിക്കാനുള്ള പ്രവർത്തനത്തിലാണു സിലാടെക്. ഇതു ലോക വ്യാപകമായി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അൽ ഇമാദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.