Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയോധികരുടെ സംരക്ഷണം: ഖത്തർ ഏറെ മുന്നിൽ

finance

ദോഹ ∙ വയോധികരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിലും പ്രോൽസാഹിപ്പിക്കുന്നതിലും പ്രതിജ്‌ഞാബദ്ധമെന്നു ഖത്തർ. ഇവരുടെ സാമൂഹിക സുരക്ഷ, താമസസൗകര്യം, ജോലി, സംരക്ഷണം എന്നിവ നിയമപരമായി ഖത്തർ ഉറപ്പാക്കിയിട്ടുണ്ട്‌. എന്നാൽ ഭരണഘടനാപരമെന്നതിലുപരി മതപരമായ ഉത്തരവാദിത്തവും സാംസ്‌കാരികമായ കടമയും കൂടിയായാണ്‌ ഈ വിഷയത്തെ കാണുന്നതെന്നു യുഎന്നിലെ ഖത്തർ സെക്കൻഡ്‌ സെക്രട്ടറി അബ്‌ദുല്ല ഖാലിഫ അൽ സുവൈദി പറഞ്ഞു.

യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 39-ാമത്‌ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വയോധികരെ സമൂഹത്തിന്റെ അവിഭാജ്യഭാഗമാക്കി ചേർത്തുപിടിക്കണം. അവരെ പുറന്തള്ളുന്നതു സാമൂഹിക ജീവിതത്തെ പ്രതികൂലമായി ബാധിക്കും. സമൂഹത്തിന്‌ ഏറെ സംഭാവന നൽകിയവരാണവർ. അവർക്ക്‌ മാന്യവും സ്വതന്ത്രവുമായ ജീവിതം ഉറപ്പാക്കേണ്ടതു ധാർമിക കടമയാണ്‌. അതിന്‌ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്‌ അതിനനുസൃതമായ വിഭവങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നും അൽ സുവൈദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.