Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്താറയിൽ ‘ആഫ്രിക്കൻ സഫാരി’ പ്രദർശനം

photo കത്താറയിൽ നടക്കുന്ന ‘ആഫ്രിക്കൻ സഫാരി’ ഫോട്ടോ പ്രദർശനത്തിൽ നിന്ന്.

ദോഹ ∙ കത്താറ കൾചറൽ വില്ലേജിൽ ‘ആഫ്രിക്കൻ സഫാരി’ ഫോട്ടോ പ്രദർശനം ആരംഭിച്ചു. അലി അൽ ഷംസി പകർത്തിയ 50 ചിത്രങ്ങളുടെ പ്രദർശനമാണ് കത്താറയിലെ ബിൽഡിങ് 18ൽ ഉ‌ള്ള യൂത്ത് ഹോബി സെന്ററിൽ നടക്കുന്നത്. ആഫ്രിക്കയിൽ നടത്തിയ യാത്രയിൽ പകർത്തിയ വന്യമൃഗങ്ങളുടെയും പ്രകൃതിയുടെയും ചിത്രങ്ങളാണിത്.

കത്താറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈത്തി പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇരുപത്താറുകാരനായ ഷംസിയുടെ ചിത്രങ്ങൾ നാഷനൽ ജിയോഗ്രഫിക് മാഗസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.