Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സ്‌കൂളിന്‌ ഭൂമി അനുവദിച്ചു

schools ആറു സ്വകാര്യ സ്കൂളുകൾക്കു ഭൂമി അനുവദിച്ചുള്ള കരാറുകളിൽ ഒപ്പുവയ്ക്കുന്നു.

ദോഹ ∙ കിന്റർഗാർട്ടൻ മുതൽ പ്ലസ്‌ ടു വരെയുള്ള ഇന്ത്യൻ സ്‌കൂൾ ആരംഭിക്കുന്നതിന്‌ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഭൂമി അനുവദിച്ചു. സ്വകാര്യ മേഖലയിൽ ആരംഭിക്കുന്ന സ്‌കൂളിനു ഭൂമി ദീർഘകാല പാട്ടത്തിനാണു നൽകുക. ഇതിനൊപ്പം അഞ്ചു ബ്രിട്ടിഷ്‌ സ്‌കൂളുകൾക്കും ഭൂമി അനുവദിച്ചിട്ടുണ്ട്‌.

വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ്‌ ബിൻ അബ്‌ദുൽ വാഹിദ്‌ അൽ ഹമ്മദിക്കുവേണ്ടി മന്ത്രാലയത്തിലെ പൊതുസേവന വിഭാഗം ഡയറക്‌ടർ മുഹമ്മദ്‌ അൽ ഹാജിരിയും സ്‌കൂൾ മാനേജ്‌മെന്റ്‌ പ്രതിനിധിയും കെട്ടിടനിർമാണ ചുമതലയുള്ള ദേശീയ കമ്പനിയുടെ പ്രതിനിധിയുമാണ്‌ ഇതു സംബന്ധിച്ച കരാറുകളിൽ ഒപ്പുവച്ചത്‌.

ഖത്തറിൽ കൂടുതൽ സ്വകാര്യ സ്‌കൂളുകൾ തുടങ്ങുന്നത്‌ വിദ്യാഭ്യാസ മേഖലയിലേക്കു കൂടുതൽ വിദേശ നിക്ഷേപം കൊണ്ടുവരുമെന്ന്‌ വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്‌ടാവ്‌ താരിഖ്‌ അബ്‌ദുല്ല അൽ അബ്‌ദുല്ല പറഞ്ഞു. ആറു സ്‌കൂളുകളിലുംകൂടി 8,000 കുട്ടികൾക്കാണു പഠന സൗകര്യം ലഭിക്കുക. രണ്ടു വർഷത്തിനകം സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിൽ 281 സ്വകാര്യ സ്‌കൂളുകൾ

ദോഹ ∙ രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ സ്വകാര്യ മേഖലയുടെ പങ്ക്‌ നിസ്‌തുലമാണെന്നു വിദ്യാഭ്യാസ മന്ത്രാലയത്തിലെ പൊതുസേവന വിഭാഗം ഡയറക്‌ടർ മുഹമ്മദ്‌ അൽ ഹാജിരി പറഞ്ഞു. കിന്റർഗാർട്ടനുകൾ ഉൾപ്പെടെ 281 സ്വകാര്യ സ്‌കൂളുകളാണു ഖത്തറിൽ ഇപ്പോഴുള്ളത്‌. ഇവയിൽ 1,90,644 വിദ്യാർഥികൾ പഠിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.