Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിഫ ബ്രാൻഡ് വിമാനവുമായി ഖത്തർ എയർവേയ്സ്; ആകാശത്തും ഫുട്ബോൾ ആവേശം

qatar-airways ഫിഫ ലോകകപ്പ് ഫുട്ബോൾ ബ്രാൻഡ് ചെയ്ത ഖത്തർ എയർവേയ്സിന്റെ ബോയിങ് 777 വിമാനം ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ.

ദോഹ ∙ ഫിഫ ലോഗോയുമായി ആകാശത്ത് പറക്കാൻ ബോയിങ് 777 വിമാനവുമായി ഖത്തർ എയർവേയ്സ്. ഫിഫയുടെ ഔദ്യോഗിക എയർലൈനായ ഖത്തർ എയർവേയ്സ് ലോകകപ്പ് ഫുട്ബോളിന്റെ സെമി, ഫൈനൽ മൽസരങ്ങൾക്കു മുന്നോടിയായാണ് ഫിഫയുടെ ലോഗോയും ലോകകപ്പ് ഫുട്ബോളിന്റെ ബ്രാൻഡും പതിച്ച ബോയിങ് വിമാനം അവതരിപ്പിച്ചത്.

അയർലൻഡിൽ പെയിന്റ് ചെയ്തു തയാറാക്കിയ ഫിഫ ബ്രാൻഡ് വിമാനം സെമി, ഫൈനൽ മൽസരങ്ങൾക്കു മുന്നോടിയായി ദോഹയിൽനിന്നു മോസ്കോയിലേക്കു പറന്നു. ഫിഫ ലോകകപ്പിന്റെ മാജിക് ഫുട്ബോൾ ആരാധകർക്കു പകർന്നു നൽകാനാണു ശ്രമമെന്ന് ഖത്തർ എയർവേയ്സ് സിഇഒ അക്ബർ അൽ ബേക്കർ പറഞ്ഞു. ഗായകൻ നിക്കോൾ ഷെഴ്സിങ്ങറുമായി ചേർന്ന് ‘ഡാൻസിങ് ഇൻ ദ് സ്ട്രീറ്റ്സ്’ എന്ന ഗാനം റീ റിക്കോർഡ് ചെയ്താണു ഖത്തർ എയർവേയ്സ് ലോകകപ്പ് ആഘോഷത്തിനു തുടക്കമിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.