Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോസ്കോയിൽ മുത്തുപോൽ തിളങ്ങി ഖത്തർ പാരമ്പര്യം

museums മോസ്കോയിൽ ഖത്തർ മ്യൂസിയംസ് സംഘടിപ്പിക്കുന്ന മുത്തുകളുടെ പ്രദർശനത്തിൽ നിന്ന്.

ദോഹ∙ ഖത്തർ– റഷ്യ സാംസ്കാരിക വർഷത്തിന്റെ ഭാഗമായി മോസ്കോയിൽ മുത്തുകളുടെ പ്രദർശനവുമായി ഖത്തർ മ്യൂസിയംസ്. ഖത്തർ മ്യൂസിയം സിഇഒയും ചെയർപഴ്സൻ ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ പ്രത്യേക ഉപദേഷ്ടാവുമായ മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ്, റഷ്യയിലെ ഖത്തർ സ്ഥാനപതി ഫഹദ് ബിൻ മുഹമ്മദ് അൽ അത്തിയ തുടങ്ങിയവർ പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

മോസ്കോയിലെ ചരിത്ര മ്യൂസിയത്തിലെ എക്സിബിഷൻ കേന്ദ്രത്തിൽ ഇന്നുമുതൽ ഒക്ടോബർ ഒന്നുവരെ പ്രദർശനം തുടരും. മുത്തുകൾ കൊണ്ട് നിർമിച്ച അൻപതോളം ആഭരണങ്ങളാണു പ്രദർശനത്തിലുള്ളത്. ഇതിൽ ഇരുപതോളം എണ്ണം പുതിയതും റഷ്യയിൽ നടന്ന പ്രദർശനത്തിനായി മാത്രം തിരഞ്ഞെടുത്തതുമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിവിധയിനം മുത്തുകളെ കുറിച്ചു മനസ്സിലാക്കാൻ പ്രദർശനം വഴിയൊരുക്കും.

ഖത്തർ മ്യൂസിയത്തിന്റെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നായി സഞ്ചരിക്കുന്ന പ്രദർശനങ്ങളിൽ ആദ്യത്തേതാണു റഷ്യയിൽ മുത്തുകളുടെ പ്രദർശനം. ഖത്തറിന്റെ സാംസ്കാരിക പാരമ്പര്യത്തിലേക്കും മുത്തുകൾ മുങ്ങിയെടുക്കുന്ന പാരമ്പര്യത്തിലേക്കും വെളിച്ചം വീശുന്നതാണു പ്രദർശനം. അയ്യായിരം വർഷങ്ങൾക്കു മുൻപു മുതൽ മുത്തുകളുടെ കയറ്റുമതിയായിരുന്നു ഖത്തറിന്റെ പ്രധാന വരുമാനങ്ങളിലൊന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.