Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വി.പി.കെ. അബ്ദുല്ല ഹാജി അന്തരിച്ചു

vpk വി.പി.കെ. അബ്ദുല്ല ഹാജി

കോഴിക്കോട് ∙ പ്രമുഖ പ്രവാസി വ്യവസായിയും വിപികെ മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (അമാന ടൊയോട്ട) ചെയർമാനുമായ ഫാറൂഖ് കോളജ് സെറീന മൻസിലിൽ വി.പി.കെ. അബ്ദുല്ല ഹാജി (80) അന്തരിച്ചു. നാല് ദശാബ്ദക്കാലത്തോളം ഖത്തറിൽ ആയിരുന്നു. 1995ൽ ഖത്തർ ഐഡിയൽ സിറ്റിസൺ അംഗീകാരം നൽകി ആദരിച്ചിട്ടുണ്ട്. ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിന്റെ സ്ഥാപക ചെയർമാൻ ആണ്.

സാഫി (സോഷ്യൽ അഡ്വാൻസ്മെന്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ) സ്ഥാപിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ചു. 2004ൽ നെഹ്റു പീസ് ഫൗണ്ടേഷൻ നെഹ്റു അവാർഡ് നൽകി ആദരിച്ചു. ഭാര്യ: ഇ.കെ.പി.സുഹറാബി. മക്കൾ: ഇ.കെ.പി. അബ്ദുൽ ലത്തീഫ്, ഇ.കെ.പി. അബ്ദുൽ ജലീൽ, ഇ.കെ.പി. ഖാലിദ്, ഇ.കെ.പി. അബ്ദുൽ ജബ്ബാർ, ഇ.കെ.പി. ഹിഷാം, ഇ.കെ.പി. ഹാഷിം, ഇ.കെ.പി. സാജിദ, ഇ.കെ.പി. ഹാരിഫ, ഇ.കെ.പി. ജമീല, ഇ.കെ.പി. ഷറീന, ഇ.കെ.പി. ഷാഹിദ, ഇ.കെ.പി. സബീന. കബറടക്കം ഫാറൂഖ് കോളജ് അണ്ടിക്കാടൻകുഴി ജുമാ മസ്ജിദിൽ നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.