Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവധി ദിനങ്ങളിൽ അടിയന്തര വിഭാഗങ്ങൾ പ്രവർത്തിക്കും: എച്ച്എംസി

x-default

ദോഹ ∙ ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ എല്ലാ എമർജൻസി ഡിപാർട്മെന്റുകളും ഇൻപേഷ്യന്റ് സേവനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുമെന്നു ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി) അറിയിച്ചു. എ എച്ച്എംസിക്കു കീഴിലുള്ള ആശുപത്രികളുടെ പ്രവർത്തനത്തിലും പെരുന്നാൾ അവധിദിനങ്ങളിൽ മാറ്റമുണ്ടാവുകയില്ലെന്ന് എച്ച്എംസി ചീഫ് കമ്യുണിക്കേഷൻസ് ഓഫിസറും ഹെൽത്കെയർ കമ്യുണിക്കേഷൻസ് കമ്മിറ്റി ചെയർമാനുമായ അലി അബ്ദുല്ല അൽ ഖദിർ പറഞ്ഞു.

പെരുന്നാളിനും തൊട്ടടുത്ത മൂന്ന് അവധിദിനങ്ങളിലും ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങൾ പ്രവർത്തിക്കില്ല. എന്നാൽ അടിയന്തര വിഭാഗങ്ങളിൽ മികച്ച പരിചരണം ഉറപ്പാക്കും. അവധിദിനങ്ങളിൽ അടിയന്തര ശസ്ത്രക്രിയകളും ഉണ്ടാകും. ഹാർട്ട് ആശുപത്രി, അർബുദ പരിചരണ, ഗവേഷണ ദേശീയകേന്ദ്രം (എൻസിസിസിആർ) അർബുദരോഗികൾക്കുള്ള അടിയന്തര പരിചരണ കേന്ദ്രം, ഡയാലിസിസ് സെന്റർ, പീഡിയാട്രിക് എമർജൻസി ക്ലിനിക്, ബ്ലഡ് ബാങ്ക് എന്നിവ സാധാരണപോലെ പ്രവർത്തിക്കും. എല്ലാ ഔട്ട്‌പേഷ്യന്റ് വിഭാഗങ്ങൾക്കും13 മുതൽ 18 വരെ അവധിയാണ്.

19ന് ഒപികൾ തുറന്നു പ്രവർത്തിക്കും. ക്ലിനിക്കുകൾ തുറക്കുമ്പോൾ ഓഫിസ്, ഫാർമസി സേവനങ്ങളും ലഭ്യമാകും. എൻസിസിസിആറിന്റെ റേഡിയോതെറപ്പി യൂണിറ്റ് ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴു മുതൽ മൂന്നുവരെ പ്രവർത്തിക്കും. ഡേ കെയർ യൂണിറ്റിനു 15, 16, 17 അവധിയാണ്. ഡെർമറ്റോളജി ക്ലിനിക് 20, 21 തീയതികളിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പ്രവർത്തിക്കും.

ഡോക്ടറെ കാണാൻ

ദോഹ ∙ ക്ലിനിക്കുകളുടെ പ്രവർത്തനസമയം അറിയാനും അപ്പോയ്ന്റ്മെന്റ് എടുക്കാനും ലഭിച്ച അപ്പോയ്ന്റ്മെന്റ് മാറ്റാനും രോഗികൾക്കു ഹമദ് കസ്റ്റമർ സർവീസ് സെന്ററിന്റെ (നെസ്മക്) സേവനം തേടാം. ഹോട് ലൈൻ 16060. എന്നാൽ നെസ്മക്കിനു 15, 16, 17 അവധിയാണ്. 18 മുതൽ 21 വരെ രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴുവരെ പ്രവർത്തിക്കും. 22 മുതൽ പ്രവർത്തനം സാധാരണനിലയിലാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.