Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റമസാനിൽ വെള്ളവും വൈദ്യുതിയും ഉറപ്പാക്കി കഹ്റാമ

x-default

ദോഹ ∙ റമസാനിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ലഭ്യത ഉറപ്പാക്കാൻ തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയതായി കഹ്റാമ അറിയിച്ചു. റമസാൻ കാലത്തു വെള്ളത്തിന് ആവശ്യമേറുമെന്നതിനാൽ പമ്പിങ് സ്റ്റേഷനുകളുടെ സുഗമമായ പ്രവർത്തനവും ഉറപ്പാക്കിയിട്ടുണ്ട്. വിതരണ ശൃംഖലകളിലെയും കൺട്രോൾ സ്റ്റേഷനുകളിലെയും പരിശോധനകൾ പൂർത്തിയാക്കി. ഖത്തറിലെ തന്ത്രപ്രധാന സ്ഥാപനങ്ങളിലും മസ്ജിദുകളിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്നു കഹ്റാമ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വേനലായതിനാലും മസ്ജിദുകൾ കൂടുതൽ സമയം തുറന്നിരിക്കുമെന്നതിനാലും റമസാനിൽ രാജ്യത്തു വൈദ്യുതിയുടെ ഉപയോഗം കുത്തനെ കൂടും. എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ അവ ഉടൻ പരിഹരിക്കാൻ സാങ്കേതിക വിദഗ്ധരുടെ പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ശുദ്ധജല വിതരണ പൈപ്പുകൾ, പമ്പിങ് സ്റ്റേഷനുകൾ, ജലസംഭരണികൾ എന്നിവയിൽ പരിശോധനകളും അറ്റകുറ്റപ്പണികളും പൂർത്തിയാക്കിക്കഴിഞ്ഞു. സ്കാഡ വാട്ടർ കൺട്രോൾ സ്റ്റേഷൻ 24 മണിക്കൂറും തുറന്നിരിക്കും. പുണ്യമാസം തീരുംവരെ ശുദ്ധജലം ഇടതടവില്ലാതെ ലഭിക്കുന്നുണ്ടെന്ന് സ്കാഡ കൺട്രോൾ സ്റ്റേഷൻ ഉറപ്പാക്കും. ഉം സലാലിലെയും അൽ സൈലിയയിലെയും വാട്ടർ സ്റ്റേഷനുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും കഹ്റാമ അറിയിച്ചു.

സർവീസ് സെന്റർ പ്രവർത്തന സമയം

ദോഹ ∙ റമസാനിൽ കഹ്റാമയുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ തുറന്നു പ്രവർത്തിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.