Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീസ ഓൺ അറൈവൽ: മാർച്ചിലെ സന്ദർശകരിൽ 30 ശതമാനം വർധന

Hamad-Airport

ദോഹ ∙ ഓൺ അറൈവൽ വീസ സേവനം പ്രയോജനപ്പെടുത്തി ഖത്തറിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന. മാർച്ച് മാസത്തിൽ 93,973 സന്ദർശകരാണ് ഇങ്ങനെ ഖത്തറിലെത്തിയത്. ഫെബ്രുവരിയിലെത്തിയതിനേക്കാൾ 30.3% അധികം. ഖത്തറിലെ ടൂറിസം മേഖല ശക്തിപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണിത്.

ഇന്ത്യയിൽ വേനലവധി ആരംഭിച്ചതോടെ ഏപ്രിൽ മാസത്തിന്റെ ആദ്യത്തിൽ തന്നെ കൂടുതൽ സന്ദർശകർ ഓൺ അറൈവൽ സേവനം ഉപയോഗിച്ചു ഖത്തറിലെത്തിയിട്ടുണ്ടെന്നാണു വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ഏപ്രിൽ മാസത്തെ സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനയാണു പ്രതീക്ഷിക്കുന്നത്. തുറമുഖങ്ങൾ വഴി 3922 സന്ദർശക വീസകളാണ് മാർച്ച് മാസത്തിൽ അനുവദിച്ചത്. മാർച്ച് മാസത്തിൽ 8,67,241 യാത്രക്കാരാണു ഹമദ് രാജ്യാന്തര വിമാനത്താവളം ഉപയോഗിച്ചത്.

ഇതിൽ 1,89,212 യാത്രക്കാർ ഇ ഗേറ്റുകൾ ഉപയോഗിച്ചു. മാർച്ച് മാസത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് 1,653,733 ഇടപാടുകളാണു നടത്തിയത്. എയർപോർട്ട് പാസ്പോർട്സ് വിഭാഗത്തിൽ മാർച്ച് മാസത്തിൽ 1,171,976 ഇടപാടുകളാണു നടന്നത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 11.2% വർധന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.