Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൊമസ്കോ വോൾവോ ബസുകൾ എംബിഎം ട്രാൻസ്പോർട്ടിന്

POWR2752_1

ദോഹ ∙ ദോഹ മാർക്കറ്റിങ് സർവീസസ് കമ്പനി (ഡൊമസ്കോ) 37 വോൾവോ പാരാഡിസോ, ടൊറീനോ ബസുകൾ എംബിഎം ട്രാൻസ്പോർട്ടിനു കൈമാറി. ഖത്തറിലെ സ്വീഡിഷ് സ്ഥാനപതി ഇവ പോലാന, എംബിഎം ട്രാൻസ്പോർട്ട് ചെയർമാൻ മുഹമ്മദ് ബിൻ മിസ്നദ്, ഡൊമസ്കോ എംഡി ഫൈസൽ ഷെരിഫ്, വോൾവോ ബസ് കോർപറേഷൻ മിഡിൽ ഈസ്റ്റ് ഡയറക്ടർ കെ.വി.ജിതേഷ്, മാർകോപോളോ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേധാവി റിക്കാർഡോ പോർട്ടോലൻ തുടങ്ങിയവർ പങ്കെടുത്തു.

യാത്രക്കാർക്കു സുഖകരമായ യാത്രയും ഡ്രൈവർമാർക്ക് ആയാസരഹിതമായ ഡ്രൈവിങ്ങും വാഗ്ദാനം ചെയ്യുന്നതാണു വോൾവോയുടെ പാരാഡിസോ, ടൊറീനോ ബസുകൾ. ബസ് നിർമാണത്തിലെ ആഗോള ബ്രാൻഡായ വോൾവോ ബസുകൾ 140 രാജ്യങ്ങളിൽ സർവീസ് നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.