Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിനു സ്ഫോടനങ്ങളെ അതിജീവിക്കുന്ന 85 കവചിത വാഹനങ്ങൾ; കുഴിബോംബ് ഇനി ശൂ...

KTM18D49148_MED_DOH2

ദോഹ ∙ കുഴിബോംബ്‌ സ്‌ഫോടനങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള 85 കവചിത വാഹനങ്ങൾ ഖത്തറിനു നൽകുമെന്നു തുർക്കിയിലെ ബിഎംസി കമ്പനി. ദോഹയിലെ ഡിംഡെക്‌സ്‌ പ്രദർശനത്തിലാണ് ബിഎംസിയും ബർസാൻ ഹോൾഡിങ്ങും ഇതിനുള്ള കരാർ ഒപ്പിട്ടത്‌. ബിഎംസി ചെയർമാൻ ഇഥിം സൻകാക്കിനെ ഉദ്ധരിച്ചു തുർക്കിയിലെ അനഡോലു വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്‌തത്‌.

തുർക്കിയിലെ പ്രമുഖ പ്രതിരോധ വാഹന നിർമാതാക്കളാണ് ബിഎംസി. യുദ്ധമുന്നണിയിൽ ഉപയോഗിക്കുന്ന ബിഎംസി കിർപി (ഹെഡ്‌ജ്‌ഹോഗ്‌) വിഭാഗത്തിലുള്ള 50 വാഹനങ്ങളും ബഹുവിധ സൈനിക ആവശ്യങ്ങൾക്കുള്ള 35 ബിഎംസി ആമസോൺ വാഹനങ്ങളുമാണു ഖത്തറിനു നൽകുന്നത്‌. എന്നാൽ ഇവ എന്നാണു കൈമാറുകയെന്നു ബിഎംസി മേധാവി വ്യക്‌തമാക്കിയില്ല. 1966 മുതൽ തുർക്കിയിൽ പ്രതിരോധ വാഹനങ്ങൾ നിർമിക്കുന്ന കമ്പനി ഖത്തറിനു പുറമെ തുർക്കിമെനിസ്‌ഥാൻ, തുനീസിയ എന്നീ രാജ്യങ്ങൾക്കും കവചിത വാഹനങ്ങൾ നൽകുന്നുണ്ട്‌.

KTM18D49147_MED_DOH2

ഡിംഡെക്സിൽ ഇന്നലെ മിഡിൽ ഈസ്റ്റ് നാവിക കമാൻഡർമാരുടെ സമ്മേളനം നടന്നു. ഇന്ത്യൻ നാവികസേന പടിഞ്ഞാറൻ നാവിക കമാൻഡ് കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ ഗിരീഷ് ലുത്ര, യുഎസ് നാവിക സേന സെൻട്രൽ കമാൻഡ് കമാൻഡർ വൈസ് അഡ്മിറൽ ജോൺ സി. അക്യുലിനോ, ഇറ്റാലിയൻ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ വാൽട്ടർ ഗിരാർദെലി തുടങ്ങി ഒട്ടേറെ സൈനിക മേധാവികൾ പങ്കെടുത്തു.

മരിടൈം പ്രതിരോധ രംഗത്തെ നയരൂപീകരണത്തിനും ആയുധങ്ങൾ വാങ്ങുന്നതിനുള്ള തീരുമാനമെടുക്കാനും സഹായമായ തലത്തിൽ ആശയവിനിമയം നടത്തുന്നതിനുള്ള വേദിയാണിതെന്നു ഖത്തർ അമീരി നാവിക സേന കമാൻഡർ മേജർ ജനറൽ അബ്ദുല്ല ബിൻ ഹസ്സൻ അൽ സുലൈത്തി പറഞ്ഞു. രണ്ടു ദിവസമായി തുടരുന്ന ഡിംഡെക്സ് പ്രദർശനം ഇന്നു സമാപിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 180 ആഗോള പ്രദർശകരാണ് ഡിംഡെക്സിൽ പങ്കെടുത്തത്. വിവിധ രാജ്യങ്ങളിൽ നിന്നായി 11 യുദ്ധക്കപ്പലുകളും ഡിംഡെക്സിന്റെ ഭാഗമായി.

യുദ്ധക്കപ്പലുകളുടെ പ്രദർശനം തുടങ്ങി 

KTM18D49155_MED_DOH2

ദോഹ ∙ ഡിംഡെക്‌സിന്റെ ഭാഗമായി ഹമദ്‌ തുറമുഖത്തെത്തിയ വിദേശ യുദ്ധക്കപ്പലുകളുടെ പ്രദർശനം ഖത്തർ അമീരി നാവികസേന കമാൻഡർ മേജർ ജനറൽ അബ്‌ദുല്ല ബിൻ ഹസൻ അൽ സുലൈത്തി ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യ, യുഎസ്‌, യുകെ, ഇറ്റലി, ഒമാൻ, ബംഗ്ലാദേശ്‌, പാക്കിസ്‌ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നായി 11 യുദ്ധക്കപ്പലുകളാണ്‌ ഇത്തവണ എത്തിയിരിക്കുന്നത്‌. മൂന്നുദിവസത്തെ ഡിംഡെക്‌സ്‌ പ്രദർശനം ഇന്നു സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.