Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉം ലഖ്‌ബ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം ഗ്രാഫിക്സ്

Doh-Um-Lekhba-13--4-clm

ദോഹ ∙ ഉം ലഖ്‌ബ ഇന്റർചേഞ്ചിന്റെ തെക്കുകിഴക്കേ എക്‌സിറ്റും ഇതിലേക്കുള്ള ലെയ്‌നുകളും (ദോഹയിൽ നിന്നു മർഖിയയിലേക്കുള്ള ഭാഗം) ശനി മുതൽ അടച്ചിടുമെന്ന്‌ അഷ്‌ഗാൽ അറിയിച്ചു. ബഹുനില മേൽപാലങ്ങൾ നിർമിക്കുന്നതിന്റെ ഭാഗമായാണിത്‌.

ശനി മുതൽ ദോഹയിൽനിന്നു ലഖ്‌ബ ഇന്റർചേഞ്ചിലൂടെ അൽ ഷമാൽ റോഡിലേക്കു വരുന്നവർ നോർത്ത്‌ മദീന ഖലീഫയിലെ ബദൽ റോഡിലൂടെ പോകണം‌. ഇതിലേ അൽ മർഖിയ, അൽ റുവയ്‌സ്‌, അൽ ഹമാം സ്‌ട്രീറ്റുകളിലേക്കെത്താം.

ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി അൽ ഹമാം, മർഖിയ സ്‌ട്രീറ്റുകൾ സന്ധിക്കുന്ന ഭാഗത്തു പുതിയ ട്രാഫിക്‌ സിഗ്‌നൽ സ്‌ഥാപിച്ചു. അൽ മർഖിയയിലേക്കു പോകേണ്ടവർ ഇവിടെനിന്നു വലത്തേക്കും അൽ ഹനയിലേക്കുള്ളവർ ഇടത്തേക്കും തിരിയണം. ട്രാഫിക്‌ സൈൻ ബോർഡുകളിലെ നിർദേശങ്ങൾക്ക് അനുസൃതമായി വേഗപരിധി പാലിച്ചേ വാഹനങ്ങൾ ഓടിക്കാവൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.