Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരളത്തിലെ പ്രളയബാധിതര്‍ക്ക് കലാമണ്ഡലം ടാന്‍സാനിയ വീടുകള്‍ നിര്‍മിച്ചു നല്‍കി

kala-tanzania2

കമ്പാല∙ കേരളത്തിലെ പ്രളയബാധിതര്‍ക്ക് കലാമണ്ഡലം ടാന്‍സാനിയ ഏറണാകുളം ജില്ലയിലെ നോര്‍ത്ത്‌ പറവൂരില്‍ 2 വീടുകള്‍ നിര്‍മിച്ചു നല്‍കി ടാൻസാനിയ എന്ന രാജ്യത്തെ "കലാമണ്ഡലം ടാൻസാനിയ" എന്ന മലയാളികളുടെ കൂട്ടായ്മ  ഹോം ചലഞ്ച് എന്ന സുഹൃത്തുക്കളോടൊപ്പം നോര്‍ത്ത്‌ പറവൂരില്‍ ഉഷ,  മനോജ്‌ എന്നീ കുടുംബത്തിന് വേണ്ടി രണ്ടു വീടുകള്‍ നിര്‍മിച്ചു നല്‍കി.

kala-tanzania3

വി.ഡി.സതീശൻ എംഎൽഎ, നഗരസഭാ അധ്യക്ഷന്‍ സിനിമ താരം ബേബി മീനാക്ഷി, വിനോദ്‌ കെടാമംഗലം എന്നിവര്‍ക്കൊപ്പം കലാമണ്ഡലം ടാന്‍സാനിയ ചെയര്‍മാന്‍ വിപിൻ അബ്രഹാം, മനോജ്‌ കുമാര്‍ ചീരാത്‌, ജിഷിന്‍, ശ്യാം കുമാര്‍ എന്നിവര്‍  ചേര്‍ന്ന് രണ്ടു വീടുകളുടെയും താക്കോല്‍ദാനം നിര്‍വഹിച്ചു

kala-tanzania4

കലാമണ്ഡലം ടാന്‍സാനിയ എന്ന കൂട്ടായ്മ ഇക്കാലമത്രയും ടാന്‍സാനിയന്‍ മലയാളികൾക്ക് താങ്ങും തണലുമായി നിൽക്കുകയും  അവരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനോപ്പം ആ രാജ്യത്തെ പാവപ്പെട്ടവരെ സഹായിക്കാനുള്ള ഒരു പ്രസ്ഥാനമെന്ന നിലയിൽ അറുപതു വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. മുന്നൂറോളം അംഗങ്ങളുള്ള ഒരു സംഘടനയാണ് 

kala-tanzania1

2018 കേരളം കണ്ട ഏറ്റവും വലിയ പ്രളയം നമുക്ക് സമ്മാനിച്ചത് ഒരുപാട് നഷ്ടങ്ങളാണ് അതുകൊണ്ടുതന്നെ ഞങ്ങളുടെ എളിയ ശ്രമം എന്ന നിലക്ക് ഇവിടെ രണ്ടു വീടുകൾ നിർമിച്ചു കൊടുക്കുന്നതിനോടൊപ്പം പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ 2018 ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനും സാധിച്ചു. ഇങ്ങനെ ഒരു സത്കർമ്മം ചാലഞ്ച് എന്ന ഗ്രൂപ്പുമായി സഹകരിച്ച് ചെയ്യുവാൻ സാധിച്ചു ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് വിപിന്‍ അബ്രഹാം പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.