Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്വിറ്റ്സർലൻഡിൽ കൊടുത്താൽ പാകിസ്ഥാനിലും കിട്ടും

Pak-Leader

സൂറിക്∙വിദേശത്തു നിന്നും അവധി ആഘോഷിക്കാൻ വരുന്നവർക്ക് സ്വിറ്റ്സർലൻഡിലെ കർശനമായ റോഡ് നിയമങ്ങൾ ബാധകമല്ല എന്ന ചിന്ത വേണ്ട. അമിതവേഗത്തിൽ സ്വിറ്റ്സർലൻഡിൽ കാർ ഓടിച്ചു റഡാർ കെണിയിൽപ്പെട്ട പാക്ക് നേതാവിന്, പാക്കിസ്ഥാനിലേക്ക് ബില്ല് അയച്ചു കൊടുത്തിരിക്കുകയാണ് ലൂസേൺ പോലീസ്. ബില്ല് കൈപ്പറ്റിയ പാക്ക് നേതാവാകട്ടെ, സ്വിസ്സിലെ റോഡ്‌സുരക്ഷാ സംവിധാനങ്ങളെ പ്രകീർത്തിക്കുകയും, സ്വിറ്റ്സർലന്റിലേതുപോലുള്ള കർശന നിയമങ്ങൾ പാകിസ്ഥാനിലും പാലിക്കണമെന്നും, താൻ ബില്ല് അടയ്ക്കാൻ പോകുകയാണെന്നും പറഞ്ഞുള്ള വീഡിയോ ഫെയ്‌സ്ബുക്കിലും ഇട്ടു.

Traffic-Bill

ജമായത്‌ എ ഉലമ ഫസൽ പാർട്ടിയുടെ നേതാവായ അർബാബ് ഫാറൂക്കിനാണ് കഴിഞ്ഞ മേയ് മാസം ലൂസേണിൽ പണി കിട്ടിയത്. മൂന്ന് മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ടു തവണയാണ് റഡാറിനു തലവച്ചത്. ടണലിൽ പരമാവധി മണിക്കൂറിൽ 80 കി. മീ പകരം 142 കി. മീറ്ററും, എ 2 ഹൈവേയിൽ 100ന്റെ സ്ഥാനത്തു 117 കി. മീ സ്പീഡിലുമാണ് മിന്നിച്ചത്. സ്‌പീഡ്‌ ലംഘനത്തിന് പാകിസ്താനിലേക്ക് അയച്ചു കൊടുത്തത് 109 യൂറോയുടെ അഡ്മിനിസ്ട്രേറ്റിവ് ചെലവിൻറെ പ്രാഥമിക ബില്ല് മാത്രമാണെന്നത് പാക്ക് നേതാവ് അറിഞ്ഞ ലക്ഷണമില്ല. രണ്ടു ലംഘനങ്ങളിലുമായി 1000 യൂറോയുടെ ബില്ല് പുറകെ പുറപ്പെടാനിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.