Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സ്ത്രീകളെ സൈനികർ കണ്ണുകെട്ടി പീഡിപ്പിക്കുന്നു, കുഞ്ഞുങ്ങളും ഇര; സുഡാനിൽ സംഭവിക്കുന്നത്

sudan1

ഖാർത്തും∙ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ദക്ഷിണ സുഡാനിൽ 125 പേർ മാനഭംഗത്തിനിരയായതായി റിപ്പോർട്ടുകൾ. പത്തു‌‌ വയസ്സുള്ള പെൺകുട്ടികൾ മുതൽ ഗർഭിണികൾ വരെ പീഡനത്തിന് ഇരകളായി. സൈനിക വേഷത്തിലും അല്ലാതെയും എത്തിയാണ് അതിക്രമം. ചികിത്സാ  സഹായം നൽകുന്ന ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് എന്ന സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്. സംഘടനയുടെ ക്ലിനിക്കിൽ തന്നെ 10 മാസത്തിനുള്ളിൽ 104 പേർ ചികിത്സയ്ക്കെത്തി. സെപ്റ്റംബറിൽ സമാധാന കരാർ ഉണ്ടായെങ്കിലും അക്രമം തുടരുകയാണ്. 

വർഷങ്ങളായി ആഭ്യന്തര കലാപം തുടരുന്ന ദക്ഷിണ സുഡാനിൽ ആഭ്യന്തര കലാപത്തിൽ പലായനം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പതിനായിരക്കണക്കിന്. ആയിരക്കണക്കിന് സ്ത്രീകളാണ് ദിനം തോറും കൂട്ടമാനഭംഗത്തിനും ലൈംഗിക ചൂഷണത്തിനും ഇരകളാകുന്നത്. സൈനികർ തങ്ങളെ കൂട്ടമാനഭംഗത്തിനിരയാക്കുന്നതായും ഭർത്താക്കന്മാരെ കൊല്ലുന്നതായും രക്ഷപെട്ട സ്ത്രീകൾ വെളിപ്പെടുത്തിയിരുന്നു.

സ്ത്രീകളെയെല്ലാം കണ്ണുകെട്ടി കീഴ്പ്പെടുത്തുന്നു. പീഡിപ്പിക്കുന്നു, കുഞ്ഞുങ്ങളെ മാരകമായി ഉപദ്രവിക്കുന്നു – ഇരയാക്കപ്പെട്ട മറ്റൊരു സ്ത്രീ ആവലാതിപ്പെടുന്നു. മാനഭംഗം, കൂട്ടമാനഭംഗം, ലൈംഗീക അടിമത്തം, ലൈംഗീക പീഡനം, നിർബന്ധിത നഗ്നത പ്രദർശനം, വന്ധ്യംകരണം തുടങ്ങിയ ക്രൂരമായ നടപടികൾക്കാണ് അഭയാർത്ഥികളായ സ്ത്രീകൾ ഇരയായിക്കൊണ്ടിരിക്കുന്നതെന്ന് ആംമനിസ്റ്റി ഇന്റർ നാഷണൽ പറയുന്നു. സുഡാനിലെ അഭയാർത്ഥി ക്യാമ്പുകൾ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ കേന്ദ്രങ്ങളായി മാറുന്നുവെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.