Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

*മതസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടും* : ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ

gcc1

ബാങ്കോക്ക് ∙ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മത വിശ്വാസവും മത സ്വാതന്ത്ര്യവും കടുത്ത വെല്ലുവിളികൾ ആണ് നേരിടുന്നത് എന്നും സർക്കാരുകൾ മത സ്വാതന്ത്ര്യം അടിച്ചമർത്തുന്നത്തിനു നേതൃത്വം കൊടുക്കുക ആണെന്നും ഇത്തരം നീക്കങ്ങളെ മത വിശ്വാസികൾ ഒറ്റക്കെട്ടായി നേരിടണമെന്നും ബാങ്കോക്കിൽ ചേർന്ന ഗ്ലോബൽ ക്രിസ്ത്യൻ കൗണ്സിലിന്റെ രണ്ടാമത് ഗ്ലോബൽ സമ്മേളനത്തിൽ സെക്രട്ടറി ജനറൽ അഡ്വ: പി പി ജോസഫ് അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.  ‌

ഗ്ലോബൽ ചെയർപേഴ്സൺ റിബെക്കാ ടാൻ ന്റെ അധ്യഷതയിലും ചേർന്ന സമ്മേളനത്തിലും പൊതു ചർച്ചയിലും വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു മൈക്കിൾ ലിയോ (ആസ്‌ട്രേലിയ) , സാറ പിലെ (തായ്‌ലൻഡ് ), ജോർജ് മാത്യു (ഇന്ത്യ), റോബർട്ട്‌  ടൈക്കൂൺ (ഹോങ്കോങ് ) , തെരേസ ബുക്കർ(ഇംഗ്ലണ്ട്), സിജു സ്റ്റീഫൻ (കാനഡ ), ഹോജമിന് ബാങ്കായി (വീയറ്റ്നാം ), ബെൽവെട് കാൾ (ജർമ്മനി) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു  ചർച്ചകൾക്ക് നേതൃത്വം  നൽകുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.