ലെസോത്തോ, മസേറു ∙ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ ബഡൂജ ഗെയിം പാർക്കിൽ ഓർഫൺസ് ഗാതറിങ് നടത്തി. 600ൽ പരം കുട്ടികൾ പങ്കെടുത്ത സംഗമത്തിൽ പാർക്കിൽ ഗെയിമിനുള്ള എല്ലാ സൗകര്യങ്ങളും കുട്ടികൾക്ക് ഒരുക്കി.

അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോരയുടെ പ്രസംഗത്തോടു കൂടി ആരംഭിച്ച മഹാസമ്മേളനം ജസ്റ്റിസ് ആൻഡ് കറക്ഷനനൽ മന്ത്രി Mokhele Moletsane ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ഇന്ത്യൻ ഹൈക്കമ്മിഷണർ രുചിര പ്രസംഗിക്കുകയും ചെയ്തു.

വർണ്ണ ശബളമായ വിവിധ പരിപാടികൾ കുട്ടികൾക്ക് ആനന്ദമേകി. സമ്മേളനത്തിൽ Minister, Honorary Council, President എന്നിവർ ചേർന്ന് കേക്ക് മുറിച്ച് വിപുലമായ ഭക്ഷണത്തിന് തുടക്കം കുറിച്ചു. സെക്രട്ടറി Souur Aktar കൃതജ്ഞതയും Salman Mohammed MC ആയിരുന്നു. യോഗത്തിൽ കുട്ടികൾക്ക് സ്റ്റേഷണറി ബുക്കും വിതരണം ചെയ്തു.