Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കേരള അസോസിയേഷൻ ഓഫ് കെനിയ വനിതാ രത്‌നം അവാർഡ് പ്രഖ്യാപിച്ചു

IHC fecilitation

കേരള അസോസിയേഷൻ ഓഫ് കെനിയയുടെ ഈ വർഷത്തെ സർഗോത്സവത്തോട് അനുബന്ധിച്ച് കഴിഞ്ഞ 25 വർഷത്തിലേറെ കാലം  കെനിയയിൽ ജീവിക്കുകയും മലയാളികളുടെയും കെനിയക്കാരുടെയും ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾക്കു നേതൃത്വം  നൽകുകയും ചെയ്ത അഞ്ചു വനിതകളെ ആദരിച്ചു.

രാധിക മുരളി

radhika with IHC

മുപ്പതിലേറെ വര്ഷങ്ങളായി കെനിയയിലെ അധ്യാപന രംഗത്ത് നിസ്തുല പ്രവർത്തനം , മൂന്ന് വിദ്യാലയങ്ങളുടെ ഉടമ , കാൻസർ രോഗികൾക്കായി പ്രവർത്തിക്കുന്ന NGO യുടെ നേത്രത്വ നിരയിൽ ,റൈൻബൗ ഇൻ മൈ ക്‌ളൗഡ്‌സ് എന്ന ജീവിത കഥ നൈറോബി യൂണിവേഴ്സിറ്റിയിൽ ലിറ്ററേച്ചർ ക്ലാസ്സുകളിലെ പഠന പുസ്തകം.

ഡോക്ടർ പദ്മ സതീഷ് 

padma satish

നാട്ടിൽ നിന്നും പാരമ്പര്യം ആയി കിട്ടിയ ആയുർവ്വേദം ആഫ്രിക്കയിലും പ്രാക്ടിസ് ചെയുന്നു , അമേരിക്കയിൽ നിന്നും ഉപരിപഠനത്തിൽ വീണ്ടും ബിരുദങ്ങൾ ശേഖരിച്ച പദ്മ സതീഷ് അസോസിയേഷൻ പ്രവർത്തനങ്ങളിൽ എന്നും മുൻപിൽ ഉണ്ടായിരുന്നു.

ഡോക്ടർ ആനി ജോർജ് 

Dr. Ani

ഒരു അലോപ്പതി ഡോക്ടറായി മുപ്പതു വർഷങ്ങൾക്കു മുൻപേ കെനിയയിൽ എത്തിയെങ്കിലും ഒരിക്കൽ പോലും ആ  പ്രൊഫഷനെ കച്ചവടമാക്കാതെ പാവപ്പെട്ട ലോക്കൽ കെനിയൻ രോഗികളെ ശുശ്രുഷിച്ചു മുന്നോട്ടു പോകുന്ന ആതുര സേവക.

നീന റിബെരെ 

നിരവധി കെനിയൻ സ്കൂളുകളിൽ അധ്യാപികയായി മുപ്പതു വർഷത്തിലേറെ കാലം പ്രവർത്തിച്ചു വിരമിച്ച അദ്ധ്യാപിക , കേരള അസോസിയേഷൻ മുൻകാല വൈസ് ചെയർലേഡി 

rabero

മേരി സിറിയക്

മുപ്പതു വര്ഷങ്ങള്ക്കു മുൻപ് ഇന്ത്യയിൽ നിന്നു കെനിയയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വനിതാ എൻജിനീയർ, ശാരീരിക വിഷമങ്ങൾ ഉണ്ടെക്കിലും ഇപ്പോഴും വീട്ടിൽ ഇരുന്നുകൊണ്ട് തന്റെ കമ്പനിക്കായി പ്രവർത്തിക്കുന്നു .

nanda kishore vallachira

ഈ അഞ്ചു പേരെയാണു കേരള അസോസിയേഷൻ ആദരിച്ചത്. കെനിയയിലെ ഇന്ത്യൻ ഹൈ കമ്മിഷണർ സുചിത്ര ദുരൈ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി .അസോസിയേഷൻ ചെയർമാൻ പ്രകാശ് മേനോൻ  സർഗോത്സവം 2018 ഉദ്ഘാടനം ചെയ്യ്തു .കേരള സാഹിത്യ പുരസ്‌കാര ജേതാവ് നന്ദ കിഷോർ വല്ലച്ചിറ നർമത്തിൽ ചാലിച്ച, മലയാള ഭാഷയെ കുറിച്ചുള്ള പരിപാടി വളരെ നിലവാരം പുലർത്തിയതായിരുന്നു .  

കലാ സാഹിത്യ സിനിമ അക്കാദമിക് രംഗങ്ങളിൽ മാറ്റു തെളിയിച്ച നിരവധി കുട്ടികളെയും ചടങ്ങിൽ ആദരിച്ചു.അഞ്ഞൂറിലധികം വരുന്ന അസോസിയേഷൻ അംഗങ്ങൾ തിങ്ങിനിറഞ്ഞ സദസിനെ മണിക്കൂറുകളോളം രസിപ്പിക്കുന്ന നിരവധി കലാപരിപാടികളും കൊണ്ട് നിറഞ്ഞതായിരുന്നു സർഗോത്സവം 2018.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.