Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

നവ കേരളത്തിനായി റുവാണ്ടയിൽ നിന്നും സ്നേഹോപഹാരം

rwanda

കിഗാലി (റുവാണ്ട)∙ ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ മലയാളി കൂട്ടായ്മ, റുവാണ്ട മലയാളി അസോസിയേഷൻ (RMA) കേരളത്തിലെ പ്രളയ ബാധിതർക്ക് ഒരു കൈത്താങ്ങായി 10,08,897 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തു. 

അധ്യക്ഷ മഞ്ജുഷ നമ്പ്യാരുടെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങൾ കൂട്ടായ്മയോടെ പ്രവർത്തിച്ചു സമാഹരിച്ച തുകയും അസോസിയേഷൻ മുൻ കമ്മിറ്റി കാരുണ്യ പ്രവർത്തനങ്ങൾക്കായി കൈമാറിയ ഫണ്ടും ചേർത്താണു നല്ലൊരു തുക സംഭാവന നൽകാൻ സാധിച്ചത്. 

ഈ വർഷത്തെ ഓണാഘോഷങ്ങൾ ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സഹകരിച്ച എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും റുവാണ്ട മലയാളി അസോസിയേഷൻ  എക്സിക്യൂട്ടീവ്  കമ്മിറ്റി നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.