Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വേള്‍ഡ് യൂത്ത് ഫോറം ഈജിപ്തില്‍

world-youth

ഈജിപ്ത്∙ വേള്‍ഡ് യൂത്ത് ഫോറം നവംബര്‍ 3 മുതല്‍ 6 വരെ ഈജിപ്തില്‍ നടക്കും. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള യുവതിയുവാക്കള്‍  പങ്കെടുക്കും. സമാധാനം, ഐശ്വര്യം, ഐക്യം, പുരോഗതി എന്നിവ യുവാക്കളിലൂടെ ലോകത്തില്‍ സാധ്യമാക്കുക എന്നതാണു ലക്ഷ്യം. 'നമുക്ക് സംസാരിക്കണം' എന്നതാണു ഫോറത്തിന്റെ ചിന്താവിഷയം.

പ്രമുഖര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. വിവിധ സംഘടനകളില്‍ സജീവമായി പങ്കെടുക്കുന്ന യുവജനങ്ങള്‍ക്ക്‌ അവരുടെ നേതൃപാടവം മെച്ചപ്പെടുത്താനുള്ള വേദികൂടിയാണ് വേള്‍ഡ് യൂത്ത് ഫോറം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഈജിപ്ഷ്യന്‍ സര്‍ക്കാറിന്റെ ചെലവില്‍ പരിപാടിയില്‍ പങ്കെടുക്കാം. സെപ്തംബര്‍ 30 നു മുൻപായി www.wyfegypt.com എന്ന വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാം.

world-youth1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.