മോൺറോവിയ ∙ 2014 ൽ എബോള എന്ന ഭീകര രോഗം പടർന്നുപിടിച്ച പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ നിന്നും പ്രളയത്തിൽ തകർന്ന കേരളത്തെ പുനർസൃഷ്ടിക്കുന്നതിനായി മലയാളികളുടെ കൂട്ടായ്മ മഹാത്മാ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ സമാഹരിച്ച 24,44,142 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചതിന്റെ രേഖ സംഘടനാ പ്രസിഡന്റ് ബി. ഹരികുമാർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. തങ്ങളുടെ ഈ വർഷത്തെ ഓണാഘോഷം റദ്ദ് ചെയ്തുകൊണ്ടാണ് സംഘടന ഫണ്ട് കണ്ടെത്തിയത്. മുന്നൂറിൽ താഴെ മലയാളികൾ മാത്രമുള്ള ഈ ചെറിയ ആഫ്രിക്കൻ രാജ്യത്തുനിന്നു മഹാത്മാ കൾച്ചറൽ സെന്ററിന്റെ ഈ ഉദ്യമത്തിൽ ഇന്ത്യൻ കോൺസുലേറ്റും അസോസിയേഷൻ ഓഫ് ഇന്ത്യൻ സിറ്റിസൺ ഇൻ ലൈബീരിയ എഐസിഎല്ലും പങ്കാളികളായി.

Advertisement
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.