Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ബുറുണ്ടി മലയാളീ സമാജം ഓണം കൂട്ടായ്മയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും നടത്തി

onam4

ഭുജുമ്പുര ∙ ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയിലെ ഇരുപതോളം വരുന്ന മലയാളികളുടെ കൂട്ടായ്മയായ ‘ബുറുണ്ടി മലയാളീ സമാജം’ ഈ വർഷത്തെ ഓണം ആഘോഷിച്ചു. സെപ്തംബർ ഇരുപത്തിമൂന്നിന് സമാജം അംഗം സെന്തിൽ റാമിന്റെ വസതിയിൽ വച്ച് നടന്ന ഓണാഘോഷത്തിൽ സമാജം പ്രസിഡന്റ് അനൂപ് അലോറ അധ്യക്ഷനായിരുന്നു. ഷൈജു, പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ഓണപ്പൂക്കളം ഒരുക്കി. 

Pookalam

സമാജം വനിതാ അംഗങ്ങളുടെ നേതൃത്യത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ പരിപാടിയുടെ ആകർഷണമായിരുന്നു. സമാജം അംഗങ്ങൾക്കും കുട്ടികൾക്കുമായി, ജനറൽ സെക്രട്ടറി ജ്യോതി മുരളികൃഷ്ണയുടെ നേതൃത്യത്തിൽ തയാറാക്കിയ വിവിധ കലാ-കായിക മത്സരങ്ങളിൽ എല്ലാ സമാജം അംഗങ്ങളും പങ്കെടുത്തു. തുടർന്ന് നടന്ന അംഗങ്ങളുടെ കരോക്കേ ഗാനമേളയോടുകൂടി ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് പരിസമാപ്തിയായി. സമാജം ഖജാൻജി പ്രമോദ് നന്ദി പ്രകാശം ചെയ്‌തു.

onasadhya

പ്രളയ ദുരന്തം അനുഭവിക്കുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടിന്റെ പുനരധിവാസത്തിലേക്കായുള്ള ഭുജുമ്പുര മലയാളീ സമാജത്തിന്റെ ഒരു ചെറിയ കൈതാങ്ങായി സമാജം മെമ്പർമാർ ചേർന്നു സ്വരൂപിച്ച മുപ്പത്തി ഒമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് ഓൺലൈൻ വഴി സംഭാവന ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.