ക്വാലലംപുർ ∙ ഒാർത്തഡോക്സ് സിറിയൻ ചർച്ച് മലേഷ്യയുടെ 90–ാം വാർഷികം ക്വാലലംപുരിൽ വച്ച് ആഘോഷിച്ചു. പരിശുദ്ധ ബേസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ, ഡോ. യാക്കോബ് മാർ ഐറേനിയസ്, ഡോ. യുഹാനോൻ മാർ ദിയസ്കോറസ്, ഡോ. ഏബ്രഹാം മാർ എപ്പിഫാനിയോസ്, വികാരി ഫിലിപ് തോമസ് കോർ എപ്പിസ്കോപ്പ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പരിപാടി മംഗളമായി. ഓൾ മലേഷ്യ മലയാളി അസോസിയേഷൻ (അമ്മ) പ്രസിഡന്റ് ദാത്തോ രാജൻ മേനോൻ ചടങ്ങിൽ സംസാരിച്ചു.
