Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഹൈയ്തിയിൽ നിന്നു കേരളത്തിന് സഹായം എത്തിക്കും

പി. പി. ചെറിയാൻ
Haithi

ന്യൂയോർക്ക്∙ പ്രളയങ്ങളും പ്രകൃതി ദുരിതങ്ങളും എപ്പോഴും ഏറ്റുവാങ്ങുന്ന കരീബിയൻ രാജ്യമായ ഹൈയ്തിയിൽ നിന്നും കേരളത്തിനു സഹായം എത്തിക്കും. ഹെയ്തിയിലെ വേൾഡ് മലയാളി ഫെഡറേഷന്റെ 21 അംഗങ്ങളും ഒരുമിച്ചു കേരളത്തിനായി സ്വരൂപിച്ച അഞ്ചു ലക്ഷം രൂപ ഉപയോഗിച്ച് 500 കുടുംബങ്ങൾക്ക് ഗ്യാസ് സ്റ്റൗ വാങ്ങി നൽകാൻ‌ തീരുമാനമായി.

ഇതിനു വേണ്ടി മുൻനിരയിൽ നിന്ന ഹെയ്തി വേൾഡ് മലയാളി ഫെഡറേഷൻ ട്രഷറർ ജെറോമിനെ അഭിനന്ദിച്ചു. ഫണ്ടിലേക്ക്  സഹായം എത്തിച്ച മുഴുവൻ ആളുകൾക്കും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.