Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കിംബർലി സീറോ മലബാർ സമൂഹം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിച്ചു

alphonsamma

കിംബർലി (ദക്ഷിണാഫ്രിക്ക) ∙വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ കിംബർലി വിശ്വാസ സമൂഹം ജൂലായ് 30 തിങ്കളാഴ്ച ആഘോഷപൂർവം കൊണ്ടാടി. വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിൽ ഒരു ഇടവക സമൂഹമായി രൂപപ്പെട്ട ശേഷം ആദ്യമായി നടന്ന തിരുനാളാഘോഷം ആണിത്. വൈകുന്നേരം നാലു മണിക്ക് കിംബർലി സെന്റ്. മേരീസ് കത്തീഡ്രൽ പള്ളിയിൽ തിരുന്നാളാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഫാദർ അൽബിൻ പോൾ നല്ലക്കുറ്റ് കൊടി ഉയർത്തി. തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ മധ്യസ്ഥ പ്രാഥനയും ആഘോഷമായ തിരുന്നാൾ കുർബാനയും അർപ്പിച്ചു.  

കേരളത്തിന്റെ പരമ്പരാഗത രീതിയിൽ തിരുന്നാൾ പ്രദക്ഷിണം നടത്തപ്പെട്ടു. കൊടിയിറക്ക് കർമ്മങ്ങൾക്ക് ശേഷം കൾച്ചറൽ പ്രോഗ്രാം അരങ്ങേറി. വികാരി ഫാദർ അൽബിൻ പോൾ അധ്യക്ഷത വഹിച്ചു. വിശുദ്ധ അൽഫോൻസായുടെ ജീവിത വിശുദ്ധിയാണ് ഇവിടെ നമ്മളെ ഒന്നിച്ചു കൂടാൻ ഇടയാക്കിയത് എന്ന് അച്ചൻ ഓർമ്മിപ്പിച്ചു. പാരിഷ് കൗൺസിൽ സെക്രട്ടറി ലില്ലികുട്ടി കുന്നത്ത് റിപ്പോർട്ട് വായിച്ചു. കിംബർലിയിലെ മുഴുവൻ മലയാളികളുടെയും സഹകരണത്തോടെ നടത്തപ്പെട്ട പരിപാടിക്ക് കൈക്കാരന്മാരായ ജിജോ ജോസഫ് കന്നിക്കാട്ട്, ബോബി കുന്നത്ത് എന്നിവർ നേതൃത്വം നൽകി. തിരുന്നാൾ കൺവീനർ ഗോഡ്‌വിൻ പോൾ തെക്കേൽ നന്ദി പ്രകാശിപ്പിച്ചു. സദ്യക്കു ശേഷം പത്തരയോടെ തിരുന്നാൾ കർമ്മങ്ങൾ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.