റ്റുവുമ്പ ∙ റ്റുവുമ്പ സെന്റ് മേരീസ് കമ്മ്യൂണിറ്റി പരിശുദ്ധ ദൈവ മാതാവിന്റെ സ്വർഗ്ഗാരോഹണത്തിരുനാൾ ഓഗസ്റ്റ് 5 ന് ഞായർ വൈകിട്ട് 4 ന് റ്റുവുമ്പ ഹോളി നേയ്മ് ദേവാലയത്തിൽ ഭക്തിപൂർവ്വം ആഘോഷിക്കുന്നു. വൈകിട്ട് 4 ന് ആരംഭിക്കുന്ന തിരുനാൾ തിരുക്കർമ്മങ്ങളിൽ മെൽബൺ രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ മുഖ്യകാർമ്മികനായിരിക്കും.
തിരുനാൾ പ്രദക്ഷിണം, ചെണ്ടമേളം, ഗാനമേള, മാജിക് ഷോ, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും. ഫാ. തോമസ് അരീക്കുഴിയുടെ നേതൃത്വത്തിൽ, തിരുനാൾ കമ്മിറ്റി ഒരുക്കങ്ങൾ പൂർത്തിയായി.