Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മഹാത്‌മാ കൾച്ചറൽ സെന്റർ ലൈബീരിയ പുതിയ സാരഥികളെ തിരഞ്ഞെടുത്തു

election-news

മോൺറോവിയ∙ ലൈബീരിയയിലെ മലയാളികളുടെ കൂട്ടായ്മയായ മഹാത്‌മാ കൾച്ചറൽ സെന്ററിന്റെ വാർഷിക പൊതുയോഗം മോൺറോവിയായിലെ ടിഎം മാളിൽ വച്ച് പ്രസിഡന്റ് ബി. ഹരികുമാറിന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി രഞ്ജിത്ത് സുബ്രഹ്മണ്യൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ലിജു പാറേക്കാട്ടിൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അജിത്കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജിജു വർഗീസ് കൃതജ്ഞതയും പറഞ്ഞു. 

സംഘടന നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സുനിൽ കുമാർ വേലായുധന് സംഘടന പ്രത്യേക പുരസ്‌കാരം നൽകി. തുടർന്ന് ബി. ഹരികുമാർ (പ്രസിഡന്റ്), ലൂയിസ് ക്ളീറ്റസ് (വൈസ് പ്രസിഡന്റ്), ദിലീഷ് യശോധരൻ (സെക്രട്ടറി), വരുൺ കുമാർ (ജോയിന്റ് സെക്രട്ടറി), ലിജു പാറേക്കാട്ടിൽ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. മറ്റു കമ്മിറ്റി അംഗങ്ങളായി ലിജാ രൂപേഷ്, സിജി റോഷൻ, മനോജ്‌ കൃഷ്ണ, അനീഷ് മാത്യു, സുലാൽ മന്ദാരം, സച്ചിൻ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു. അബ്രഹാം ജോൺസൻ വരണാധികാരി ആയിരുന്നു. 

 ഓണാഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനറായി സജി ആന്റണിയെയും സബ് കമ്മിറ്റി കൺവീനർമാരായി ജോർജ് പീറ്റർ (പ്രോഗ്രാം), ആന്റണി ഫ്രാൻസിസ് (ഫുഡ്‌), പ്രിൻസ് രാജു (ഡെക്കറേഷൻ) എന്നിവരെയും തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.