Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മഹാത്മാ ബാഡ്മിന്റൺ ലീഗ് അഭിജിത്ത് - ജെയിംസ്‌ ടീം ജേതാക്കൾ

mahatma-badminton

മോൺറോവിയ∙ മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയായുടെ ആഭിമുഖ്യത്തിൽ നടന്ന മൂന്നാമത്തെ ബാഡ്മിന്റൺ ടൂർണമെന്റിലെ ഫൈനലിൽ സുലാൽ - ജസ്ബിൻ ടീമിനെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി അഭിജിത്ത് - ജെയിംസ്‌ ടീം ജേതാക്കളായി. ആകെ 13 ടീമുകളാണ് മത്സരിച്ചത്.

വിജയികൾക്ക് ദാസ്‌ പ്രകാശ്‌ ജോസഫ്, ജോർജ് പീറ്റർ എന്നിവർ ട്രോഫികളും ക്യാഷ് പ്രൈസും വിതരണം ചെയ്തു. ചടങ്ങുകൾക്ക്  സംഘടനയുടെ പ്രസിഡന്റ് ബി. ഹരികുമാർ, ലിജു പാറേക്കാട്ടിൽ (ട്രഷറർ),  മേജോ ജോസഫ് (പിആർഒ) എന്നിവർ നേതൃത്വം നൽകി. 

    

ഇതോടെ മഹാത്മാ കൾച്ചറൽ സെന്റർ ലൈബീരിയായുടെ 2017 - 2018 ഭരണ സമിതിയുടെ ആഭിമുഖ്യത്തിൽ ഉള്ള കലാ - കായിക പരിപാടികൾ അവസാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.  ജൂലൈ 22 ന് വൈകിട്ട് 5 നു രാജ്യ തലസ്ഥാനമായ മോൺറോവിയായിലെ ടി. എം. മാളിൽ (മാംബാ പോയിന്റ് ) നടക്കുന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.