Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സൗത്ത് ആഫ്രിക്കയിൽ വിശുദ്ധ തോമ്മാശ്ലീഹായുടെ ദുക്റാന തിരുന്നാൾ ആഘോഷിച്ചു

sa-church

പ്രിറ്റോറിയ∙ സൗത്ത് ആഫ്രിക്കയുടെ തലസ്ഥാനമായ പ്രിറ്റോറിയയിൽ സിറോ മലബാർ സമൂഹം വിശുദ്ധ മാർ തോമ്മാശ്ലീഹായുടെ "ദുക്റാന " തിരുന്നാൾ കൊണ്ടാടി. ജൂൺ 30 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 നു തിരുന്നാൾ കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു , പ്രിറ്റോറിയ അതിരൂപത ആർച്ച് ബിഷപ്പ് വില്യം സ്ലാറ്ററി തിരുന്നാൾ കൊടി ഉയർത്തി, വിശുദ്ധ കുർബാന അർപ്പിച്ചു. ജൂലൈ 1 ഞായറാഴ്ച രാവിലെ10.30 ന് തിരുന്നാൾ റാസക്കുർബാന സീറോ മലബാർ സഭയുടെ പ്രീസ്റ്റ് ഇൻചാർജ് റവ.ഫാ. ആൽബിൻ പോൾ നല്ലക്കുറ്റ് അർപ്പിച്ചു.

സിറോ മലബാർ സഭയുടെ ശ്രേഷ്​ഠ മെത്രാപ്പോലീത്ത കർദിനാൾ മാർ ജോർജ് ആലഞ്ചേരിപ്പിതാവിന്റെ സഭാദിന സന്ദേശവും, സിറോ മലബാർ സഭയുടെ മൈഗ്രന്റ്‌സ് കമ്മിഷൻ ചെയർമാൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം എന്നിവരുടെ ആശംസ സന്ദേശങ്ങളും വായിച്ചൂ. തുടർന്ന് ദേവാലയം ചുറ്റി പ്രദക്ഷിണം, പൊതുയോഗം, ശേഷം നേർച്ചസദ്യ എന്നിവ നടത്തി. തിരുനാളിന് കൈക്കാരന്മാരായ റ്റോമി മാത്യു തേവലക്കാട്ട് , ജിറ്റോ എബ്രഹാം ആര്യാചാലിൽ, തിരുന്നാൾ പ്രസുദേന്തിമാരായ ഡോൺ കുര്യൻ പുതുശ്ശേരി, സാൻറ്റീഷ് ഫിലിപ്പ് ആനിമൂട്ടിൽ എന്നിവർ നേത്യത്വം കൊടുത്തു.

പ്രിറ്റോറിയയിലെ ലോഡിയം സെന്റ് തോമസ് ദ അപ്പോസ്റ്റൽ കത്തോലിക്ക പള്ളിയാണ് മലയാളികൾക്കായി നൽകിയിട്ടുള്ളത്. കഴിഞ്ഞ മൂന്നു വർഷമായി എല്ലാ ഞായറാഴ്ചയും രാവിലെ 10.30 ന് വിശുദ്ധ കുർബാന സിറോ മലബാർ റീത്തിലാണ് (മലയാളം) അർപ്പിക്കപ്പെടുന്നത്. തുടർന്ന് കുട്ടികൾക്ക് വിശ്വാസ പരിശീലനം നൽകുന്നു. സൗത്ത് ആഫ്രിക്കയിൽ സിറോ മലബാർ സഭക്ക് പ്രിറ്റോറിയ ( സെന്റ് തോമസ് യൂണിറ്റ് ) , ജോഹന്നസ്ബർഗ് ( സെന്റ് മേരീസ് യൂണിറ്റ് ), കിംബെർലി ( സെന്റ് അൽഫോൻസ ), പീറ്റർ മാരിസ് ബർഗ് ( സെന്റ് ജോസഫ് യൂണിറ്റ് ) എന്നീ ഇടവക സമൂഹങ്ങൾ സമൂഹങ്ങളാണ് നിലവിൽ ഉള്ളത്.

2017 ഫെബ്രുവരി 1 മുതൽ 20 വരെ തീയതികളിൽ ചങ്ങനാശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം പിതാവ് സൗത്ത് ആഫ്രിക്കയിൽ സന്ദർശനം നടത്തുകയും ഈ യൂണിറ്റുകളിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.