Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസിഎഫ് സലാല സെന്റര്‍ രാഷ്ട്രീയ സംവാദം സംഘടിപ്പിച്ചു

oman

മസ്‌കത്ത്∙ ഐസിഎഫ് സലാല സെന്റര്‍ രാഷ്ട്രീയ സംവാദം സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു. ഹനീഫ ബാഖവി പ്രമേയ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് അശ്‌റഫ് ബാഖവി അധ്യക്ഷത വഹിച്ചു.

ഇന്ത്യയുടെ തനത് പൈതൃകം നിലനിര്‍ത്താനും പൗരന്റെ മൗലികാവകാശം ഉറപ്പുവരുത്താനും ഭരണഘടന സംരക്ഷിക്കാനും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കുകയുള്ളൂവെന്ന് ഡോ. നിസ്തര്‍ പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച മോദി സര്‍ക്കാരിനെ താഴെയിറക്കുക, ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യത ഉറപ്പു വരുത്തുക, ജനങ്ങളുടെ ക്ഷേമം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ഇടതുപക്ഷത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് റഹീം വ്യക്തമാക്കി.

ഏക സിവില്‍ കോഡിനെതിരെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി പാര്‍ലമെന്റിലും പുറത്തും ശബ്ദമുയര്‍ത്തിയ ഏക പാര്‍ട്ടി മുസ്‌ലിം ലീഗാണെന്ന് ജാഫര്‍ ജാതിയേരി പറഞ്ഞു. അബ്ദുൽ നാസര്‍ മഅ്ദനിയെ ജയിലിലടച്ച് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിനു വേണ്ടി മുഖ്യാധാര പാര്‍ട്ടികള്‍ ഒരു ചെറുവിരല്‍ പോലും അനക്കിയില്ലെന്ന് അമാന്‍ പറഞ്ഞു. ഖാലിദ്, മുസ്തഫ എന്നിവരും സംസാരിച്ചു.

പ്രമേയത്തെ സ്പര്‍ശിക്കുക പോലും ചെയ്യാതെ കേവലം വോട്ടഭ്യര്‍ത്ഥനയില്‍ മാത്രം ഒതുക്കി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്ന് ഒളിച്ചോടിയിരിക്കുകയാണെന്ന് മോഡറേറ്റര്‍ പി.വി. അബ്ദുല്‍ ഹമീദ് പറഞ്ഞു. ജനറല്‍ സെക്രട്ടറി സുലൈമാന്‍ സഅദി സ്വാഗതവും കണ്‍വീനര്‍ ഇല്യാസ് ഹാജി നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.