Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്‌കത്ത്-കോഴിക്കോട് റൂട്ടില്‍ ഒമാന്‍ എയര്‍ വെള്ളിയാഴ്ചത്തെ സര്‍വീസ് റദ്ദാക്കി

oman-air

മസ്‌കത്ത് ∙ മസ്‌കത്ത്–കോഴിക്കോട് റൂട്ടില്‍ വെള്ളിയാഴ്ചത്തെ സര്‍വീസ് റദ്ദാക്കി ഒമാന്‍ എയര്‍. ബോയിങ് 737-8 മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചതിന്റെ പാശ്ചാത്തലത്തിലാണ് നടപടി. കോഴിക്കോടിന് പുറമെ സലാല, ദുബായ്, ബഹ്‌റൈന്‍, സൗദി അറേബ്യ, സന്‍സിബാര്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചക്ക് 2.10ന് മസ്‌കത്തില്‍ നിന്ന് പുറപ്പെടുന്ന സര്‍വീസും രാത്രി 7.45ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന സര്‍വീസുമാണ് ഒമാന്‍ എയര്‍ റദ്ദാക്കിയിരിക്കുന്നത്. ദിവസവും മൂന്ന് സര്‍വീസുകളാണ് കോഴിക്കോട് സെക്ടറിലേക്കുള്ളത്. മറ്റു സര്‍വീസുകള്‍ക്ക് മാറ്റമുണ്ടാക്കില്ല. അതേസമയം, മൂന്ന് ദിവസത്തെ 56 സര്‍വീസുകളാണ് ഒമാന്‍ എയര്‍ റദ്ദാക്കിയത്. വ്യാഴാഴ്ച 14ഉം വെള്ളിയാഴ്ച 18ഉം ശനിയാഴ്ച 24ഉം സര്‍വീസുകളാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.

എത്യോപ്യയിലെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് 737-8 മാക്‌സ് വിമാനങ്ങളുടെ സര്‍വീസുകള്‍ ഒമാന്‍ സിവില്‍ ഏവിയേഷനും ഒമാന്‍ എയറും നിര്‍ത്തിവെച്ചിരിക്കുന്നത്. ഫ്‌ളൈ ദുബായ് സര്‍വീസ് നിര്‍ത്തിയത് മസ്‌കത്ത് സര്‍വീസിനെ ബാധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.