Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ക്ക് നികുതി വര്‍ധിപ്പിക്കുന്നു

Cigarette

മസ്‌കത്ത് ∙ മദ്യത്തിനും സിഗരറ്റിനും ഉള്‍പ്പടെ ആരോഗ്യത്തിന് ഹാനികരമായ വിവിധ വസ്തുക്കള്‍ക്ക് നികുതി വര്‍ധിപ്പിക്കുന്നു. ബുധനാഴ്ച പുറത്തിറക്കിയ രാജകീയ ഇത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചില ഉത്പനങ്ങള്‍ക്ക് നൂറ് ശതമാനം വരെയാണ് നികുതി വര്‍ധനവ്. ജൂണ്‍ പകുതി മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.

സിഗരറ്റ്, ഊര്‍ജ പാനീയങ്ങള്‍, മദ്യം എന്നിവക്ക് നൂറ് ശതമാനവും ശീതള പാനീയങ്ങള്‍, പന്നി എന്നിവക്ക് 50 ശതമാനവുമാണ് നികുതി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇവയുടെ വില കുത്തനെ ഉയരുന്നത് വില വര്‍ധനവിന് കാരണമാകും. എന്നാല്‍, ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് നിശ്ചിത ഉത്പന്നങ്ങള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. ഉപഭോക്തൃ സംരക്ഷണ വിഭാഗത്തില്‍ പരാതിപ്പെടാവുന്നതാണ്. 80079009, 80077997 എന്നീ നമ്പറുകളിലാണ് നിരക്ക് വര്‍ധിപ്പിക്കേണ്ടത്.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ 2016ല്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഒമാനിലെ നികുതി വര്‍ധന. എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാന വര്‍ധനവിനായി നികുതി വര്‍ധിപ്പിക്കുമെന്ന് 2019 ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.