Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാന്‍ ബുക്കര്‍ സാഹിത്യ പുരസ്‌കാര പട്ടികയില്‍ ഒമാനി കൃതി

booker-international-prize

മസ്‌കത്ത് ∙ മാന്‍ ബുക്കര്‍ സാഹിത്യ പുരസ്‌കാരത്തിന് പരിഗണിക്കുന്നവരില്‍ ഒമാനി എഴുത്തുകാരിയുടെ കൃതിയും. ജോഖ അല്‍ ഹര്‍ത്തി രചിച്ച മൂന്ന് ഒമാനി വനിതകള്‍ കഥാപാത്രങ്ങളായുള്ള സെലസ്റ്റ്യല്‍ ബോഡീസ് എന്ന നോവലാണ് പട്ടികയില്‍ ഇടം നേടിയത്. ഒമാനി സ്ത്രീകളുടെ ജീവിതങ്ങളുടെ നേര്‍ചിത്രമാണ് നോവലിലൂടെ അവതരിപ്പിക്കുന്നത്.

ക്ലാസിക്കല്‍ അറബിക് കവിതയില്‍ പിഎച്ച്ഡി നേടിയ ജോഖ അല്‍ ഹര്‍ത്തി രണ്ട് ചെറുകഥാ സമാഹരങ്ങള്‍, കുട്ടികളുടെ പുസ്തകം, അറബിയില്‍ മൂന്ന് നോവലുകള്‍ തുടങ്ങി നിരവധി സൃഷ്ടികളുടെ ഉടമയാണ്. യുവ എഴുത്തുകാര്‍ക്ക് നല്‍കുന്ന ഷെയ്ഖ് സായിദ് പുരസ്‌കാരത്തിന് പരിഗണിക്കുന്നവരുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.