Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രക്കാർക്ക് ശാരീരികാസ്വസ്ഥ്യം, മൂക്കിൽ നിന്നു രക്തം; വിമാനം തിരിച്ചിറക്കി

501817046 representative image

മസ്‌കത്ത്∙ യാത്രക്കാര്‍ക്കുണ്ടായ ശാരീരികാസ്വസ്ഥ്യത്തെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. മസ്‌കത്തില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിലായിരുന്നു നാടകീയ രംഗങ്ങള്‍. ഞായറാഴ്ച പുലര്‍ച്ചെ മസ്‌കത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍  വായു മര്‍ദത്തില്‍ വ്യത്യാസമുണ്ടാവുകയായിരുന്നു. ഇതു ചില യാത്രക്കാരില്‍ ശാരീരികാസ്വസ്ഥ്യമുണ്ടാക്കി. കാബിന്‍ ക്രൂ അംഗങ്ങള്‍ ഉടന്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും കൂടുതല്‍ യാത്രക്കാര്‍ക്ക് പ്രയാസം അനുഭവപ്പെടുകയായിരുന്നു. 

മറ്റു ചില യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വരികയും ചെയ്തു. ഇതോടെ മസ്‌കത്തില്‍ വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ നിന്നും ഇറക്കി ടെര്‍മിനലില്‍ വിശ്രമത്തിന് സൗകര്യമൊരുക്കി. മൂക്കില്‍ നിന്നു രക്തം വന്നതുള്‍പ്പടെ ശാരീരിക പ്രയാസങ്ങള്‍ നേരിട്ടവര്‍ക്ക് ടെര്‍മിനലില്‍ നിന്നുള്ള ആരോഗ്യ സംഘം ചികിത്സ നല്‍കി.

തുടര്‍ന്ന് ഉച്ചക്കു ശേഷമാണു വിമാനം വീണ്ടും കോഴിക്കോട്ടേക്ക് പറന്നത്. ഇതിനിടെ വിമാനത്തിലെ സാങ്കേതിക തകരാര്‍ പരിഹരിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.